സംസ്ഥാനത്തെ അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി. മതിയായ മുന്നൊരുക്കങ്ങള്‍ക്ക് ശേഷമാണ് ഇടുക്കി അണക്കെട്ട് തുറന്നതെന്നും അദ്ദേഹം പറഞ്ഞു. ഇക്കാര്യത്തില്‍ കെഎസ്ഇബിക്ക് വീഴ്ച വന്നിട്ടില്ലെന്നും അദ്ദേഹം വ്യക്തമാക്കി. ഇടുക്കി അണക്കെട്ട് തുറക്കുന്നതിന് മുന്‍പ് തന്റെ നേതൃത്വത്തില്‍ യോഗം ചേര്‍ന്ന് സ്ഥിതിഗതികള്‍ വിലയിരുത്തിയിരുന്നു. മഴ ഇത്രയും കനക്കുമെന്ന് കരുതിയില്ല. അപ്രതീക്ഷിതമായി കാലവര്‍ഷം പെയ്തിറങ്ങിയതോടെ അണക്കെട്ടുകള്‍ തുറക്കാന്‍ നിര്‍ബന്ധിതമാകുകയായിരുന്നുവെന്നും മന്ത്രി പറഞ്ഞു.
അണക്കെട്ടുകള്‍ തുറന്നതില്‍ വീഴ്ച സംഭവിച്ചിട്ടില്ലെന്ന് മന്ത്രി എം.എം. മണി
By
August 23, 2018 3:26 pm