Kerala

2024ല്‍ കേരളത്തിനൊരു മെഡല്‍; അരയും തലയും മുറുക്കി ഓപ്പറേഷന്‍ ഒളിംപ്യ

കൊച്ചി: 2020-24 ഒളിംപിക്സില്‍ കേരള കായിക താരങ്ങള്‍ക്ക് മെഡല്‍ കരസ്ഥമാക്കുന്നതിന് തീവ്രപരിശീലനവുമായി ഓപ്പറേഷന്‍ ഒളിമ്പ്യ. സംസ്ഥാന സര്‍ക്കാര്‍ ആവിഷ്‌ക്കരിച്ച് സ്പോര്‍ട്ട് കൗണ്‍സില്‍ വഴി നടപ്പാക്കുന്ന പദ്ധതിയാണ് ഓപ്പറേഷന്‍ ഒളിംപ്യ. 11 ഇനങ്ങളിലാണ് തിരഞ്ഞെടുക്കപ്പെട്ട വിദ്യാര്‍ഥികള്‍ക്ക് പരിശീലനം നല്‍കുന്നത്.

തിരുവനന്തപുരം, കൊല്ലം, എറണാകുളം, വയനാട്, കണ്ണൂര്‍ എന്നിങ്ങനെ ആറു കേന്ദ്രങ്ങളിലായാണ് പരിശീലനം. ആകെ 210 കുട്ടികളെയാണ് പരിശീലനത്തിനായി തിരഞ്ഞെടുക്കപ്പെട്ടിട്ടുള്ളത്. എട്ട് ഇനങ്ങളില്‍ പരിശീലനം ആരംഭിച്ചു കഴിഞ്ഞു.

വളരെയേറെ മെഡല്‍ സാധ്യതയുള്ള ബാഡ്മിന്റണ്‍ പരിശീലനമാണ് കടവന്ത്ര ഇന്‍ഡോര്‍ സ്റ്റേഡിയത്തില്‍ നടക്കുക. 15 വിദ്യാര്‍ഥികളെയാണ് തിരഞ്ഞെടുത്തിരിക്കുന്നത്. ഗോപീചന്ദ് അക്കാദമിയുടെ സാങ്കേതിക പിന്തുണയും ഇവര്‍ക്ക് ലഭ്യമാക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top