റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന് എം.എസ് ധോണിയുടെ വിരമിക്കലിനെ കുറിച്ചാണ് ക്രിക്കറ്റ് ലോകം ഇപ്പോള്‍ ചര്‍ച്ച ചെയ്യുന്നത്. ഇക്കാര്യത്തില്‍ ആകാംഷയിലാണ് ക്രിക്കറ്റ് ആരാധകരും. എന്നാല്‍ ഇക്കാര്യത്തില്‍ അഭിപ്രായവുമായി രംഗത്തെത്തിയിരിക്കുകയാണ് ധോണിയുടെ കുടുംബം. ധോണി ഇനി ക്രിക്കറ്റില്‍ തുടരേണ്ടെന്നാണ് അദ്ദേഹത്തിന്റെ മാതാപിതാക്കളുടെ നിലപാട്.
ധോണിയുടെ ആദ്യകാല പരിശീലകനായ കേശവ് ബാനര്‍ജിയാണ് ഇക്കാര്യം അറിയിച്ചത്. ഇക്കഴിഞ്ഞ ഞായറാഴ്ച താന്‍ ധോനിയുടെ വീട്ടില്‍ പോയിരുന്നുവെന്നും മാതാപിതാക്കളോട് സംസാരിച്ചുവെന്നും ധോണിയുടെ ആദ്യകാല പരിശീലകന് കേശവ് ബാനര്‍ജി പറഞ്ഞു.
” ഇക്കഴിഞ്ഞ ഞായറാഴ്ച ഞാന്‍ ധോണിയുടെ വീട്ടില്‍ പോയി അദ്ദേഹത്തിന്റെ മാതാപിതാക്കളോട് സംസാരിച്ചിരുന്നു. ധോണി ഇപ്പോള്‍ തന്നെ ക്രിക്കറ്റ് മതിയാക്കണമെന്നാണ് അവര്‍ പറഞ്ഞത്. എന്നാല്‍, ഒരു വര്‍ഷം കൂടി ധോണി കളി തുടരണമെന്ന് ഞാന്‍ പറഞ്ഞു. ട്വന്റി 20 ലോകകപ്പിനു ശേഷം ധോണി വിരമിക്കുന്നതായിരിക്കും നല്ലതെന്ന് അവരോട് പറഞ്ഞു. ആര് പിന്നെ ഈ വലിയ വീട് നോക്കുമെന്നാണ് അവര്‍ ചോദിക്കുന്നത്.