Kerala

കൊച്ചി നഗരത്തിലെ കെട്ടിടങ്ങള്‍ ദുര്‍ബലമെന്ന് പഠനറിപ്പോര്‍ട്ട്

കൊച്ചി: ചെറിയ ദുരന്തങ്ങള്‍ പോലും താങ്ങാന്‍ കഴിയാത്തവയാണ് നഗരത്തിലെ ഒട്ടുമിക്ക പാര്‍പ്പിട സമുച്ചയങ്ങളും എന്ന് ആള്‍ ഇന്ത്യ പ്രൊഫഷണല്‍സ് കോണ്‍ഗ്രസ് (എഐപിസി) ദുരന്ത നിവാരണ സമിതിയുടെ പഠന റിപ്പോര്‍ട്ട്. ദുരന്തങ്ങളെ അഭിമുഖീകരിക്കുകയോ അവയോട് പ്രതികരിക്കുകയോ ചെയ്യാനുള്ള അവബോധമോ തയാറെടുപ്പോ പാര്‍പ്പിട സമുച്ചയങ്ങളുടെ ഉടമകള്‍ക്കോ താമസക്കാര്‍ക്കോ ഇല്ലെന്ന് പഠനം വ്യക്തമാക്കുന്നതായി സമിതി അറിയിച്ചു. ഏറ്റവും കുറഞ്ഞ ചെലവില്‍ സ്വീകരിക്കേണ്ട സുരക്ഷാ മാനദണ്ഡങ്ങള്‍ പോലും പല വന്‍കിട കെട്ടിടങ്ങള്‍ക്കും ഇല്ല. താമസക്കാരുടെ സുരക്ഷയ്ക്കായി യാതൊരു സംവിധാനവും ഇല്ലാത്ത പാര്‍പ്പിട സമുച്ചയങ്ങളും നഗരത്തിലുണ്ടെന്നാണ് റിപ്പോര്‍ട്ട്.

പഠനത്തിന്റെ ഭാഗമായി ജനങ്ങള്‍ക്ക് നല്‍കിയ ചോദ്യാവലിയില്‍ നിന്നുമാണ് എഐപിസി ഇത്തരമൊരു നിഗമനത്തിലെത്തിയത്. ചെറുതും വലുതുമായ ദുരന്തങ്ങളെ നേരിടാന്‍ എന്തൊക്കെ ചെയ്യണമെന്ന് ജനങ്ങള്‍ ബോധവാന്‍മാരായിരിക്കണമെന്നും ഇതിനായി ബോധവല്‍ക്കരണം നടത്തണമെന്നും സമിതി നിര്‍ദേശിക്കുന്നു. ദുരന്തങ്ങളെ കുറിച്ചുള്ള മിഥ്യാബോധമാണ് സാഹചര്യം ഇത്രത്തോളം വഷളാക്കിയതെന്ന് പഠന റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ഞങ്ങള്‍ താമസിക്കുന്ന സ്ഥലത്ത് ദുരന്തങ്ങള്‍ ഉണ്ടാവില്ല എന്ന ‘ഉറച്ച’ വിശ്വാസമാണ് പലര്‍ക്കുമുള്ളത്. എന്നാല്‍ ഇത് തെറ്റാണെന്നും ദുരന്തങ്ങളെ നേരിടാന്‍ കോര്‍പ്പറേഷനും ജനങ്ങളും സജ്ജരായിരിക്കണമെന്നും സമിതിയുടെ പഠന റിപ്പോര്‍ട്ടില്‍ പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top