Latest News

മമ്മീ പൊരിച്ച ചിക്കന്‍ കഴിക്കാന്‍ തോന്നുന്നു…

തായ്‌ലന്റ് ഗുഹയില്‍ അകപ്പെട്ടുപോയ കുട്ടികള്‍ രക്ഷിതാക്കള്‍ക്ക് നല്‍കിയ കത്ത് വായിക്കുമ്പോള്‍ കണ്ണ് നിറയും.

തായ്‌ലന്റിലെ താമ് ലുവാങ് ഗുഹയില്‍ കഴിയുന്ന കുട്ടികള്‍ക്ക് ആഗ്രഹം പലതാണ്. 11 മുതല്‍ 16 വയസ്സുവരെ പ്രായമുള്ള 13 കുട്ടികള്‍ രക്ഷാപ്രവര്‍ത്തകര്‍ മുഖേന പേപ്പറിലെഴുതിയ കത്തില്‍ ആവശ്യങ്ങള്‍ പലതാണ്.

ശിശു സഹജമായ ആവശ്യങ്ങളില്‍ പ്രധാനം രക്ഷപ്പെട്ട് പുറത്ത് വരുമ്പോള്‍ പൊരിച്ച കോഴി വേണമെന്നാണ്.

ഗുഹയ്ക്ക് പുറത്ത് കുട്ടികളെ കാത്തിരിക്കുന്ന രക്ഷിതാക്കള്‍ കണ്ണീരോടെയാണ് കത്ത് വായിച്ച് ആശ്വസിച്ചത്. ഓരോ കത്തും അവര്‍ക്ക് പ്രതീക്ഷയുടെ വെള്ളി വെളിച്ചമായി മാറി.

” ഞാന്‍ സുരക്ഷിതനാണ്. നല്ല തണുപ്പുണ്ട് വായുവിന്. ഒന്നും പേടിക്കേണ്ട ഞങ്ങള്‍ മടങ്ങി വരും. ” ഒരു കുട്ടി എഴുതിയ കത്തിലെ വരികളാണിത്.

”എന്റെ ജന്മദിനം ആഘോഷിക്കാന്‍ തയ്യാറായിക്കൊള്ളൂ. ” മറ്റൊരാള്‍ കത്തില്‍ ഓര്‍മിപ്പിച്ചു.

” അമ്മേ പൊരിച്ച കോഴിയും ചൂടുള്ള പാന്‍ ബാര്‍ബിക്യൂവും വേണം. ” മറ്റൊരു കൂട്ടി സ്‌നേഹപൂര്‍വം ആവശ്യപ്പെടുന്നു.

ഇനി കുറച്ച് ഗൃഹപാഠം നല്‍കിയാല്‍ മതിയെന്ന് അധ്യാപകരോട് തമാശയോടെ കത്തില്‍ ഓര്‍മിപ്പിക്കാനും ചിലര്‍ പ്രത്യേകം താത്പര്യപ്പെടുന്നുണ്ട്.

ജൂണ്‍ 23ന് ഗുഹയിലകപ്പെട്ട് പോയ ഈ ഫുട്‌ബോള്‍ സംഘത്തിന്റെ അചഞ്ചലമായ ആത്മധൈര്യത്തെ ലോകമാനമുള്ള ജനങ്ങള്‍ പ്രതീക്ഷയോടെയാണ് നോക്കിക്കാണുന്നത്.

ഗുഹയിലകപ്പെട്ട മൈക്ക് എന്ന വിദ്യാര്‍ഥിയുടെ വരികള്‍ ആരുടേയും കരളലിയിക്കും. ‘ വല്ല്യപ്പച്ചാ, അങ്കിള്‍, അമ്മേ, സഹോദരങ്ങളേ നിങ്ങളെയെല്ലാം ഞാന്‍ സ്‌നേഹിക്കുന്നു. ഇവിടെ ഞങ്ങള്‍ സുരക്ഷിതരാണ്. ഒന്നുകൊണ്ടും പേടിക്കേണ്ട.

കുട്ടികളുടെ കൂടെയുള്ള കോച്ച് ഇക്കാപോള്‍ ചങവോങ് രക്ഷിതാക്കളോട് ക്ഷമ ചോദിച്ചാണ് കത്ത് തുടങ്ങുന്നത്. ” ഞാനിവരെ പരമാവധി സംരക്ഷിക്കും. ” വൈല്‍ഡ് ബോര്‍ സോക്കര്‍ ടീമിന്റെ 25കാരനായ കോച്ചിന്റെ വാക്കുകളില്‍ കുറ്റബോധവും പ്രതീക്ഷയും നിഴലിക്കുന്നുണ്ട്.

വിവരങ്ങള്‍ക്ക് കടപ്പാട് ; ബിസിനസ് ലൈന്‍

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top