ശ്രീനഗര്‍: ജമ്മുകാഷ്മീരില്‍ സൈന്യവും പ്രദേശവാസികളും തമ്മിലുണ്ടായ സംഘര്‍ഷത്തില്‍ മൂന്നു പേര് കൊല്ലപ്പെട്ടു. കാഷ്മീരിലെ കുല്‍ഗാമിലാണ് സംഭവം. ഹവോര ഗ്രാമത്തില്‍ സൈന്യം തെരച്ചില്‍ നടത്തുന്നതിനിടെ ജനക്കൂട്ടം സൈന്യത്തിന് നേരെ കല്ലെറിയുകയായിരുന്നു. ഇതിനു പിന്നാലെ സൈന്യം നടത്തിയ വെടിവയ്പിലാണ് മൂന്നു പേര് കൊല്ലപ്പെട്ടത്. മരിച്ചവരില്‍ ഒരാള്‍ പതിനാറ് വയസ് പ്രായമുളള പെണ്‍കുട്ടിയാണ്. അഹമ്മദ്(22) ഇര്‍ഷാദ് മജീദ്(20) എന്നിവരാണ് മറ്റു രണ്ടുപേര്‍. സംഭവത്തില്‍ 10 പേര്‍ക്ക് പരിക്കേല്‍ക്കകയും ചെയ്തു. ഇതേതുടര്‍ന്ന് മേഖലയിലെ മൊബൈല്‍ ഇന്റര്‍നെറ്റ് സംവിധാനങ്ങള്‍ക്ക് വിലക്കേര്‍പ്പെടുത്തി.
കശ്മീരില്‍ സൈന്യവുമായുണ്ടായ ഏറ്റുമുട്ടലില്‍ 16 വയസുകാരിയടക്കം മൂന്ന് പേര് കൊല്ലപ്പെട്ടു
By
July 7, 2018 4:10 pm