Kerala

തിയേറ്റര്‍ പീഡനം: മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്ന് അമ്മയുടെ മൊഴി

എടപ്പാളിലെ സിനിമാ തിയേറ്ററില്‍ പത്തുവയസ്സുകാരിയെ ലൈംഗികമായി പീഡിപ്പിച്ച സംഭവത്തില്‍ കുട്ടിയുടെ അമ്മയെ ചോദ്യംചെയ്യുന്നു. അമ്മയുടെ സമ്മതത്തോടെയാണ് കുട്ടിക്കു നേരെ പീഡനം നടന്നതെന്ന് ദൃശ്യങ്ങളില്‍നിന്ന് വ്യക്തമായ സാഹചര്യത്തിലാണ് അമ്മയെ കസ്റ്റഡിയിലെടുത്തത്. മൊയ്തീന്‍ കുട്ടി മകളെ പീഡിപ്പിച്ചത് അറിഞ്ഞില്ലെന്നും ഒന്നിച്ചല്ല സിനിമ കാണാന്‍ വന്നതെന്നും പെണ്‍കുട്ടിയുടെ അമ്മ പറഞ്ഞു. മൊയ്തീന്‍ കുട്ടിയെ വര്‍ഷങ്ങളായി പരിചയമുണ്ട്. സിനിമാ തിയ്യറ്ററില്‍ വച്ച് യാദൃശ്ചികമായാണ് മൊയ്തീന്‍ കുട്ടിയെ കണ്ടതെന്നും കുട്ടിയുടെ അമ്മമൊഴി നല്‍കി.

കേസില്‍ പ്രതിയായ മൊയ്തീന്‍ കുട്ടിയെ ഇന്ന് മഞ്ചേരി കോടതിയില്‍ ഹാജരാക്കും. പോക്സോ വകുപ്പ് പ്രകാരമാണ് കേസ്. തൃത്താല സ്വദേശിയും വ്യവസായിയുമായ മൊയ്തീന്‍ കുട്ടിയെ ഇന്നലെ വൈകുന്നേരമാണ് അറസ്റ്റ് ചെയ്തത്. അമ്മയ്ക്കൊപ്പം ഇരിക്കുമ്പോഴാണ് കുട്ടിക്കു നേരെ ലൈംഗികാതിക്രമം നടന്നത്. കുട്ടിയെ മൊയ്തീന്‍ മുന്‍പും ലൈംഗികമായി പീഡിപ്പിച്ചിട്ടുണ്ടെന്ന് പോലീസിന് സൂചന ലഭിച്ചിട്ടുണ്ട്. പെണ്‍കുട്ടിയെ റെസ്‌ക്യു ഹോമിലേക്കു മാറ്റി.

അതേസമയം സംഭവത്തില്‍ അമ്മക്കെതിരെ കേസെടുക്കണമെന്ന് വനിത കമ്മീഷന്‍ അധ്യക്ഷ എം.സി.ജോസഫൈന്‍ പറഞ്ഞു. അമ്മയുടെ അറിവോടെയാണ് പീഡനം നടന്നത്. വനിതാ കമ്മീഷന്റെ പരിധിയില്‍ വരുന്ന കേസല്ല ഇത്. പോക്സോ കേസ് ആയതിനാല്‍ വനിതാ കമ്മീഷന് പരിഗണിക്കാനാകില്ലെന്നും ജോസഫൈന്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top