സെക്യൂരിറ്റിസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ(സെബി) എച്ച്.ഡി.എഫ്.സി മ്യൂച്ചല്‍ ഫണ്ട് (ഇനീഷ്യല്‍ പബ്ലിക്ക് ഓഫര്‍) തല്ക്കാലം നിര്‍ത്തിവെക്കാന്‍ തീരുമാനിച്ചു.
നിക്ഷേപകര്‍ കാത്തിരുന്ന 35 ബില്ല്യന്‍ രൂപയുടെ ഐ.പി.ഒ യാണ് സെബി കൂടുതല്‍ പരിശോധന വേണമെന്ന കാരണത്താല്‍ അനുമതി നല്കാന് മാറ്റി വച്ചിരിക്കുന്നത്.
മാര്‍ച്ച് 15 നാണ് എച്ച്.ഡി.എഫ്.സി ഓഫര്‍ ഡോക്യുമെന്റ് സെബിക്ക് സമര്‍പ്പിച്ചത്. മറ്റ് കുഴപ്പങ്ങളൊന്നുമില്ലെങ്കില്‍ 6 ആഴ്ച്ചകള്‍ക്കുളളില്‍ ഐ.പി.ഒയുടെ അനുമതിയും സെബി നല്‍കേണ്ടതായിരുന്നു.