Breaking News

എന്‍ഡിടിവിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ റോയ് ദമ്പതിമാരോട് സെബി നിര്‍ദ്ദേശിച്ചു


എന്‍.ഡി.ടി.വിയുടെ ഡയറക്ടര്‍ സ്ഥാനത്ത് നിന്ന് മാറി നില്‍ക്കാന്‍ പ്രണോയ് റോയിയോടും ഭാര്യ രാധിക റോയിയോടും സെബി നിര്‍ദേശിച്ചു. ഫണ്ട് സ്വീകരിച്ചതില്‍ ചട്ടലംഘനമുണ്ടെന്ന് കണ്ടെത്തിയാണ് ഉത്തരവ്. സെബിയുടെ നടപടി അസ്വാഭാവികമാണെന്നും കോടതിയെ സമീപിക്കുമെന്നും റോയ് ദമ്പതികള്‍ വ്യക്തമാക്കി. എന്നാല്‍ സെബിയുടെ ഉത്തരവ് സ്വതന്ത്ര മാധ്യമപ്രവര്‍ത്തനത്തിന് നേരെയുള്ള കയ്യേറ്റമാണന്ന വിമര്‍ശമാണ് ഉയരുന്നത്.

ചട്ടലംഘനം ചൂണ്ടിക്കാണിച്ച് സെക്യൂരിറ്റി മാര്‍ക്കറ്റ് റെഗുലേറ്ററി ബോര്‍ഡായ സെക്യൂരിറ്റീസ് ആന്‍ഡ് എക്‌സ്‌ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യയാണ് എന്‍ഡിടിവി ഡയറക്ടര്‍മാരായ റോയ് ദമ്പതികള്‍ക്കെതിരെ നടപടി സ്വീകരിച്ചത്. ഇരുവര്‍ക്കും ഉടമസ്ഥാവകാശമുള്ള എന്‍.ഡി.ടി.വി പ്രൊമോട്ടര്‍മാരിലൊരാളായ ആര്‍.ആര്‍.പി.ആര്‍ കമ്പനിക്കും ഉത്തരവ് ബാധകമാണ്. എന്‍.ഡി.ടി.വിയുടെ ഓഹരി ഉടമകളിലൊരാള്‍ നല്‍കിയ പരാതിയിലാണ് സെബിയുടെ ഉത്തരവ്

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top