കൊച്ചി:കോര്‍പ്പറേറ്റ് സ്ഥാപനങ്ങളിലെ ഭരണ നിര്‍വഹണത്തിലെ വീഴ്ചകളെക്കുറിച്ചും തട്ടിപ്പുകളെക്കുറിച്ചും വിവരം നല്‍കുന്നവര്‍ക്ക് സെക്യൂരിറ്റീസ് ആന്‍ഡ് എക്സ്ചേഞ്ച് ബോര്‍ഡ് ഓഫ് ഇന്ത്യ (സെബി) പാരിതോഷികം നല്‍കും. കമ്പനിയിലെ തട്ടിപ്പിനെ കുറിച്ച് വിവരം നല്‍കുന്നവര്‍ക്ക് തട്ടിപ്പ് തുകയുടെ 10 ശതമാനം പാരിതോഷികം ലഭിക്കുമെന്നാണ് സെബിയുടെ പ്രഖ്യാപനം. പരമാവധി ഒരു കോടി രൂപയാണ് പാരിതോഷികം ലഭിക്കുക.