കഴിഞ്ഞ രണ്ട് വര്‍ഷമായി നഷ്ടത്തിലായിരുന്ന സംസ്ഥാനത്തെ പ്രമുഖ പൊതുമേഖലാ കമ്പനിയായ അങ്കമാലിയിലെ ടെല്‍ക്ക് ലാഭത്തിലായി .
കഴിഞ്ഞ സാമ്പത്തിക വര്‍ഷം 6 കോടി രൂപയുടെ ലാഭമാണ് ടെല്‍ക്ക് നേടിയത.് മൊത്തം 48 കോടി രൂപയുടെ നഷ്ടത്തിലായിരുന്ന കമ്പനി അടച്ച് പൂട്ടലിന്റെ വക്കിലായിരുന്നു.
186 കോടി രൂപയുടെ വിറ്റുവരവാണ് 2016-17 വര്‍ഷത്തില്‍ കമ്പനി നേടിയതെന്ന് ചെയമാന് എന്‍.സി മോഹനന് പറഞ്ഞു. 2018 ലെ സാമ്പത്തിക വര്‍ഷം 240 കോടി രൂപയുടെ വിറ്റുവരവും 18 കോടി രൂപയുടെ ലാഭവുമാണ് ടെല്‍ക്ക് ലക്ഷ്യമിടുന്നത്. 2016 സെപ്റ്റംമ്പറില്‍ 54 കോടി രൂപയുടെ ഓര്‍ഡറാണ് കമ്പനിക്ക് ലഭിച്ചത്. ഇപ്പോള്‍ 256 കോടി രൂപയുടെ ഓര്‍ഡര്‍ കമ്പനിക്കുണ്ട്.