ന്യൂഡല്‍ഹി:അറുപത്തിയഞ്ചാമത് ദേശീയ ചലച്ചിത്ര പുരസ്കാര ദാന ചടങ്ങ് സംബന്ധിച്ച് പ്രതിസന്ധി തുടരുമ്പോള്‍ തങ്ങളുടെ നിലപാട് മാറ്റി യേശുദാസും ജയരാജും രംഗത്ത്. പുരസ്കാര ദാന ചടങ്ങില്‍ പങ്കെടുക്കുമെന്ന് ഇരുവരും അറിയിച്ചു.
ചടങ്ങ് ബഹിഷ്കരിക്കുന്നതിനു താല്പര്യമില്ലെന്നും വിവേചനത്തില്‍ പ്രതിഷേധിച്ചാണ് നിവേദനത്തില്‍ ഒപ്പുവച്ചതെന്നും യേശുദാസ് പറഞ്ഞു. നിവേദനം നല്‍കിയതിനെ പിന്തുണയ്ക്കുന്നുവെന്നും യേശുദാസ് വ്യക്തമാക്കി. അതേ സമയം ഫഹദ് ഫാസില്‍, പാര്‍വതി എന്നിവരുള്‍പ്പെടെ എഴുപതിലധികം ജേതാക്കള്‍ ചടങ്ങ് ബഹിഷ്കരിക്കും.
11 പേര്‍ക്കൊഴികെ രാഷ്ട്രപതി നേരിട്ടു പുരസ്കാരം നല്‍കില്ലെന്ന തീരുമാനത്തില്‍ പ്രതിഷേധിച്ചാണ് ചടങ്ങില്‍നിന്നു വിട്ടുനില്‍ക്കുമെന്ന് അവാര്‍ഡ് ജേതാക്കള്‍ അറിയിച്ചത്. ഇവരെ അനുനയിപ്പിക്കാന്‍ മന്ത്രി സ്മൃതി ഇറാനി ചര്‍ച്ച നടത്തിയെങ്കിലും പരാജയപ്പെടുകയായിരുന്നു.