തിരുവനന്തപുരം: മലയാളികളുടെ പ്രിയപ്പെട്ട വയലിനിസ്റ്റും സംഗീത സംവിധായകനുമായ ബാലഭാസ്കറിന്റെ മരണം നികത്താനാവാത്ത നഷ്ടമെന്ന് ഗായകന് കെജെ യേശുദാസ്. സംഗീതത്തെ അത്രമേല്‍ സ്നേഹിച്ചിരുന്ന വ്യക്തിയായിരുന്നു അദ്ദേഹമെന്നും യേശുദാസ് അനുസ്മരിച്ചു.
ഇന്ന് പുലര്‍ച്ചെ ഒരുമണിയോടെ തലസ്ഥാനത്തെ സ്വകാര്യ ആശുപത്രിയിലായിരുന്നു ബാലഭാസ്കറിന്റെ മരണം. ദേശീയപാതയിലെ പള്ളിപ്പുറത്തുണ്ടായ കാറപകടത്തെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ ചികിത്സയിലായിരുന്നു അദ്ദേഹം. ആരോഗ്യനിലയില്‍ ഇന്നലെ വൈകിട്ട് നേരിയ പുരോഗതിയുണ്ടായെങ്കിലും വീണ്ടും സ്ഥിതി വഷളാവുകയും ഹൃദയാഘാതം സംഭവിക്കുകയുമായിരുന്നു.
അപകടത്തില്‍ ഒപ്പമുണ്ടായിരുന്ന മകള്‍ തേജസ്വിനി ബാല (രണ്ട് വയസ്) അപ്പോള്‍ തന്നെ മരിച്ചിരുന്നു. ഭാര്യ ലക്ഷ്മി ഗുരുതരാവസ്ഥയില്‍ ഇപ്പോഴും ചികിത്സയിലാണ്. ഡ്രൈവര്‍ അര്‍ജ്ജുനും ചികിത്സയിലാണ്.