Automotive

മാരുതി വില്‍പ്പനയില്‍ 14.4 ശതമാനം വര്‍ദ്ധനവ്

സാമ്പത്തിക മാന്ദ്യമാണെങ്കിലും മാരുതിക്ക് യാതൊരു പ്രതിസന്ധിയുമില്ല. രാജ്യത്തെ ഏറ്റവും വലിയ കാര്‍ നിര്‍മ്മാതാക്കളായ മാരുതി സുസുക്കി ഇന്ത്യ, മുന്‍കാലയളവിനേക്കാള്‍ 14.4 ശതമാനം വര്‍ദ്ധനയോടെ ഏപ്രില്‍ മാസം 1,72,986 വാഹനങ്ങള്‍ വിറ്റു.

കമ്പനിയുടെ മിനി സെഗ്‌മെന്റായ ആള്‍ട്ടോ, വാഗണ്‍ ആര്‍ എന്നിവയ്ക്ക് 2.8 ശതമാനം വില്‍പ്പന കുറഞ്ഞു. മൊത്തം വില്‍പ്പന 37,794 എണ്ണമായിരുന്നു. എന്നാല്‍ കോംപാക്ട് സെഗ്‌മെന്റിലുള്ള സിഫ്റ്റ്, എസ്റ്റിലോ, ഡിസയര്‍ ബലേനോ തുടങ്ങിയവയുടെ വില്‍പ്പന 31.8 ശതമാനം വര്‍ദ്ധിച്ചുവെന്നത് ശ്രദ്ധേയമാണ്. 83,834 യൂണിറ്റാണ് ഏപ്രിലില്‍ വിറ്റത്.

സെഡാനായ സിയസ് വില്‍പ്പനയില്‍ 27.2 ശതമാനം കുറഞ്ഞ് 5116 യൂണിറ്റായി. മൊത്തം കാറുകളുടെ കയറ്റുമതി 19.1 ശതമാനം കൂടി 8008 യൂണിറ്റായി വര്‍ദ്ധിച്ചിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top