കൊച്ചി: ഹ്യൂണ്ടായിയുടെ പ്രീമിയം എസ് യുവി ടൂസോണിന്റെ പുതിയ പതിപ്പ് ഇന്ത്യയില്‍ അവതരിപ്പിച്ചു. ജിഎല്‍2 ഡബ്ല്യുഡി, ജിഎല്‍എസ്2 ഡബ്ല്യുഡി, ജിഎല്‍എസ്4ഡബ്ല്യുഡി എന്നീ മൂന്ന് വേരിയന്റുകളിലെത്തുന്ന എസ് യുവിക്ക് 22.3 ലക്ഷം രൂപ മുതലാണ് ഇന്ത്യയിലെ എക്സ്ഷോറൂം വില.
പുതിയ ടൂസോണിന്റെ വരവിനോടനുബന്ധിച്ച് 30,000 കിലോമീറ്റര്‍ ഫ്രീ മെയിന്റനന്‍സ്, ബ്ലൂലിങ്ക്, മാപ്പ് സബ്സ്ക്രിപ്ഷന്, റോഡ് സൈഡ് അസിസ്റ്റന്‍സ് ഉള്‍പ്പെടെയുള്ള മൂന്ന് വര്‍ഷ വാറണ്ടി, 50,000 കിലോമീറ്റര്‍ ഫ്രീ മെയിന്റനന്‍സ് നല്കുന്ന അഞ്ച് വര്‍ഷ വാറണ്ടി തുടങ്ങിയ സ്പെഷ്യല്‍ കസ്റ്റമര്‍ കെയര്‍ ഓഫറും ഹുണ്ടായ് ഒരുക്കിയിട്ടുണ്ട്. ബിഎസ്-6 നിലവാരത്തിലുള്ള 2.0 ലിറ്റര്‍ നാച്വറലി ആസ്പിരേറ്റഡ് പെട്രോള്‍ എന്‍ജിനും 2.0 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് പുതിയ മോഡലില്‍. ഇതിനുപുറമെ, ഡീസല്‍ മോഡലുകള്‍ക്കായി പുതിയ എട്ട് സ്പീഡ് ഓട്ടോമാറ്റിക് ട്രാന്‍സ്മിഷനും ഈ ടൂസോണില്‍ സ്ഥാനം പിടിച്ചിട്ടുണ്ട്. എംജി ഹെക്ടര്‍, ഹോണ്ട സിആര്‍-വി, ജീപ്പ് കോംപസ് എന്നിവയാണ് ടൂസോണിന്റെ എതിരാളികള്‍.
ഹ്യൂണ്ടായ് ടൂസോണ്‍ പുതിയ പതിപ്പ് ഇന്ത്യയില്‍
By
July 21, 2020 4:45 pm