Automotive

കാത്തിരുന്ന ഇഷ്ടവാഹനം സ്വന്തമാക്കിയതായി താര സുന്ദരി!

തന്റെ ഇന്റസ്റ്റാഗ്രാമിലൂടെയാണ് പുതിയ വാഹനം സ്വന്തമാക്കിയ വിവരം താരം ആരാധകരെ അറിയിച്ചത്. മേരി ഡാഡി കി മാരുതി, ഹാഫ് ഗേള്‍ ഫ്രണ്ട്, ജിലേബി, സോനാലി കേബിള്‍, ബാങ്ക് ചോര്‍ തുടങ്ങിയ ചിത്രങ്ങളിലൂടെ പ്രശസ്തയായ താരമാണ് റിയ
ചക്രബര്‍ത്തി.

????????????????????????????????????

ഗ്രേ നിറത്തിലുള്ള ജീപ്പ് കോംപസാണ് താരം സ്വന്തമാക്കിയത്. എന്നാല്‍ കോംപസിന്റെ ഏത് വേരിയന്റാണിതെന്ന് ചിത്രത്തില്‍നിന്ന് വ്യക്തമല്ല.

ബോളീവുഡ് താരങ്ങളായ സൈഫ് അലിഖാന്‍, അക്ഷയ് കുമാര്‍, ക്രിക്കറ്റ് താരം ഹര്‍ദിക് പാണ്ഡ്യ തുടങ്ങിയവരും അടുത്ത കാലത്ത് ഈ വാഹനം സ്വന്തം ഗാരേജുകളില്‍ എത്തിച്ചിരുന്നു.

സ്‌പോര്‍ട്ട്, സ്‌പോര്‍ട്ട് പ്ലസ്, ലോഞ്ചിട്യൂഡ്, ലിമിറ്റഡ്, ലിമിറ്റഡ് പ്ലസ് എന്നീ വേരിയന്റുകളാണ് കോംപസിനുള്ളത്. ഇതിന് പുറമേ കോംപസ് ബെഡ്‌റോക്ക്, കോംപസ് ബ്ലാക്ക് പാക്ക് എന്നീ സ്‌പെഷ്യല്‍ എഡിഷന്‍ മോഡലും കോംപസിനുണ്ട്. നിലവില്‍ ജീപ്പ് ഇന്ത്യ നിരയിലെ ബെസ്റ്റ് സെല്ലിങ് മോഡലാണ് കോംപസ്.

158 ബിഎച്ച്പി പവറും 250 എന്‍എം ടോര്‍ക്കുമേകുന്ന 1.4 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് പെട്രോള്‍ എന്‍ജിനും 170 ബിഎച്ച്പി പവറും 350 എന്‍എം ടോര്‍ക്കുമേകുന്ന 2 ലിറ്റര്‍ ടര്‍ബോചാര്‍ജ്ഡ് ഡീസല്‍ എന്‍ജിനുമാണ് കോംപസിന്‍റെ ഹൃദയം.  ഡീസല്‍ എന്‍ജിനു ലീറ്ററിന് 17.1 കീമിയും പെട്രോളിനു 17.1 കിലോമീറ്ററുമാണ് കമ്പനി വാഗ്ദാനം ചെയ്യുന്ന ഇന്ധനക്ഷമത. 15.60 ലക്ഷം രൂപ മുതല്‍ 23.11 ലക്ഷം രൂപ വരെയാണ് ജീപ്പ് കോംപസിന്റെ എക്‌സ്‌ഷോറൂം വില .

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top