തൃശൂര്‍ വെള്ളിക്കുളങ്ങരയില്‍ ജനക്കൂട്ടം നോക്കിനില്‍ക്കേ ഭര്‍ത്താവ് ഭാര്യയെ തീകൊളുത്തി കൊന്നു. ചെങ്ങാലൂര്‍ സ്വദേശി ജിതു(29) ആണ് കൊല്ലപ്പെട്ടത്. ഞായറാഴ്ചയായിരുന്നു സംഭവം. ഗുരുതരമായി പൊള്ളലേറ്റ യുവതിയെ മെഡിക്കല്‍കോളേജ് ആശുപത്രിയില്‍ പ്രവേശിച്ചെങ്കിലും അര്‍ദ്ധരാത്രിയോടെ മരിച്ചു. ഭര്‍ത്താവ് വിരാജ് ഒളിവിലാണ്.
കുടുംബശ്രീയോഗത്തില്‍ വെച്ചാണ് അക്രമം ഉണ്ടായത്. കുടുംബശ്രീ അംഗങ്ങളും പഞ്ചായത്തംഗവും നാട്ടുകാരുമെല്ലാം നോക്കി നില്‍ക്കേ പൊടുന്നനെ പെട്രോളൊഴിച്ച് തീകൊളുത്തുകയായിരുന്നു. കുടുംബശ്രീയില്‍ നിന്ന് 25000 രൂപ വായ്പ എടുത്തതു സംബന്ധിച്ച് കാര്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ജിതുവിനെ വിരാജ് വിളിച്ചു വരുത്തിയത്. കൃത്യം നടത്തിയ ഉടന്‍ വിരാജ് ഓടി രക്ഷപ്പെട്ടു. അതേസമയം ഇതുകണ്ടുനിന്നവര് ആരും തടയുകയോ പോലീസില്‍ വിവരമറിയിക്കുകയോ ചെയ്തില്ലെന്നും ആക്ഷേപമുണ്ട്.
കഴിഞ്ഞ കുറെ നാളായി അകന്ന് കഴിയുകയായിരുന്നു ജിതുവും ഭര്‍ത്താവ് വിരാജും. വിവാഹ മോചനക്കേസും നിലവിലുണ്ട്. വിവാഹമോചന നടപടികള്‍ തുടരുന്നതിനിടെയാണു കൊലപാതകം.