വരാപ്പുഴയില്‍ ശ്രീജിത്ത് എന്ന യുവാവ് പോലീസ് കസ്റ്റഡിയില്‍ മരിച്ച സംഭവത്തില്‍ സര്‍ക്കാരിനെതിരെ രൂക്ഷവിമര്‍ശനവുമായി പ്രതിപക്ഷം. പിണറായി കേരളം കണ്ട ഏറ്റവും കഴിവുകെട്ട മുഖ്യമന്ത്രിയാണെന്ന് പികെ കുഞ്ഞാലിക്കുട്ടി പറഞ്ഞു. ശ്രീജിത്തിന്റെ കസ്റ്റഡി മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല കൊച്ചി മറൈന്‍ഡ്രൈവില്‍ നടത്തിയ ഉപവാസ സമരത്തിനിടെയായിരുന്നു കുഞ്ഞാലിക്കുട്ടിയുടെ പ്രസ്താവന.
സര് സിപിയുടെയും ബ്രിട്ടീഷുകാരുടെയും ശൈലിയാണ് പിണറായി തുടരുന്നത്. നിരപരാധിയെ തല്ലിക്കൊന്നിട്ടും ഭരിക്കുന്നവര്‍ കൊല്ലപ്പെട്ടയാളുടെ വീട്ടിലേക്ക് തിരിഞ്ഞുനോക്കിയില്ല. പിണറായി ഭരണം ജനങ്ങള്‍ക്ക് ദ്രോഹമായി മാറിയെന്നും
കുഞ്ഞാലിക്കുട്ടി കുറ്റപ്പെടുത്തി.