കൊല്ലം ശക്തികുളങ്ങരയില്‍ ബൈക്ക് റോഡിന്റെ താഴ്ചയിലേക്ക് മറിഞ്ഞ് യാത്രിക്കാരന് മരിച്ചു. കണിച്ചികുളങ്ങരവീട്ടില് അനില്‍ കുമാറിന്റെ മകന് അനൂപ് (19) ആണ് മരിച്ചത്. കൂടെയുണ്ടായിരുന്ന ശക്തികുളങ്ങര സ്വദേശി മിഥുന് പരിക്കേറ്റു. ഇയാള്‍ കൊല്ലം ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. ചൊവ്വാഴ്ച രാത്രി 12.15 ന് ദേശീയപാതയില്‍ ശക്തികുളങ്ങര കുരിശടിക്ക് സമീപമായിരുന്നു അപകടം. പരിക്കേറ്റ ഇരുവരേയും കൊല്ലം ജില്ലാ ആശുപത്രി യിലെത്തിച്ചെങ്കിലും അനൂപിനെ രക്ഷിക്കാനായില്ല.
ഈരാറ്റുപേട്ടയില്‍ പച്ചക്കറിയുമായി വന്ന പിക്കപ്പ് ഇടിച്ച് വഴിയാത്രക്കാരന് മരിച്ചു. തീക്കോയി തുരുത്തേല്‍ രാമന്(83) ആണ് മരിച്ചത്. പ്രൈവറ്റ് ബസ്റ്റാന്‍ഡിനു മുന്നില്‍ വച്ച് റോഡ് മുറിച്ചു കടക്കുമ്പോള്‍ പിക്കപ്പ് വാന്‍ രാമനെ ഇടിച്ചു തെറിപ്പിക്കുകയായിരുന്നു. ഉടനെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും രക്ഷിക്കാനായില്ല.