Home app

സിറിയയില്‍ റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് 39 പേര്‍ മരിച്ചു

സിറിയയില്‍ റഷ്യന്‍ യുദ്ധവിമാനം തകര്‍ന്നുവീണ് 39 പേര്‍ മരിച്ചു. ഖമിമിം വ്യോമത്താവളത്തില്‍ ഇറങ്ങാന്‍ ശ്രമിക്കുന്നതിനിടെ തീര നഗരമായ ലതാകിയയിലാണ് വിമാനം തകര്‍ന്നു വീണത്. വിമാനത്തിലുണ്ടായിരുന്ന 39 പേരും അപകടത്തില്‍ മരിച്ചു. ഇന്ത്യന്‍ സമയം ചൊവ്വാഴ്ച വൈകുന്നേരം 5.30 ന് ആയിരുന്നു അപകടം. റണ്‍വേയില്‍നിന്ന് 500 മീറ്റര്‍ അകലെ വിമാനത്തിനു തീപിടിക്കുകയായിരുന്നുവെന്ന് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. സംഭവത്തെക്കുറിച്ച് അന്വേഷിക്കാന്‍ പ്രത്യേക കമ്മീഷനെ നിയോഗിച്ചിട്ടുണ്ട്. 2015ല്‍ സിറിയയില്‍ വിമതര്‍ക്കെതിരേ റഷ്യ വ്യോമാക്രമണം ആരംഭിച്ചശേഷം നിരവധി റഷ്യന്‍ വിമാനങ്ങള്‍ അപകടത്തില്‍പ്പെടുകയോ വിമതര്‍ വെടിവച്ചിടുകയോ ചെയ്തിട്ടുണ്ട്. കഴിഞ്ഞ വര്‍ഷം ഒക്ടോബറില്‍ റഷ്യന്‍ സുഖോയ് വിമാനം ഹ്മെയ്മില്‍ തകര്‍ന്ന് രണ്ടു പൈലറ്റുമാര്‍ കൊല്ലപ്പെട്ടിരുന്നു. വിമതവിരുദ്ധ വേട്ടയില്‍ സിറിയന്‍ സര്‍ക്കാരിനെ റഷ്യ കാലങ്ങളായി സഹായിക്കുന്നുണ്ട്. ഇതേതുടര്‍ന്ന് വിമത ഗ്രൂപ്പുകളാണ് വിമാനം തകര്‍ത്തതെന്നാണ് പ്രാരംഭ അന്വേഷണത്തില്‍ ലഭിക്കുന്ന സൂചന.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top