Home app

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കം

എസ്എസ്എല്‍സി, ഹയര്‍ സെക്കന്‍ഡറി പരീക്ഷകള്‍ക്ക് ഇന്ന് തുടക്കമാകും. 13.69 ലക്ഷം വിദ്യാര്‍ഥികളാണ് രണ്ടു വിഭാഗങ്ങളിലുമായി പരീക്ഷ എഴുതുത്. എസ്എസ്എല്‍സി പരീക്ഷ റഗുലര്‍ വിഭാഗത്തില്‍ 2,24,564 ആണ്‍കുട്ടികളും 2,16,539 പെണ്‍കുട്ടികളും പരീക്ഷ എഴുതും. പ്രൈവറ്റ് വിഭാഗത്തില്‍ 2,751 പേരാണ് എഴുതുന്നത്. 2935 പരീക്ഷാ കേന്ദ്രങ്ങളാണു എസ്എസ്എല്‍സി പരീക്ഷക്കായി സജ്ജമാക്കിയിരിക്കുന്നത്. ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികള്‍ പരീക്ഷയെഴുതുന്ന ജില്ല മലപ്പുറമാണ്. 3279 പേരാണ് ഇത്തവണ ടിഎച്ച്എസ്എല്‍സി പരീക്ഷ എഴുതുന്നത്. മലപ്പുറം ജില്ലയിലെ എടരിക്കോട് പികെഎംഎം ഹയര്‍ സെക്കന്‍ഡറി സ്‌കൂളാണ് ഏറ്റവും കൂടുതല്‍ വിദ്യാര്‍ഥികളെ പരീക്ഷയ്ക്കിരുത്തുന്നത്. 2,422കുട്ടികളാണ് ഇവിടെ പരീക്ഷ എഴുതുന്നത്. ഹയര്‍ സെക്കന്‍ഡറി പരീക്ഷ രാവിലെയും എസ്എസ്എല്‍സി പരീക്ഷ ഉച്ചയ്ക്ക് 1.45നുമാണ് നടക്കുക. എസ്എസ്എല്‍സി ഫലപ്രഖ്യാപനം ഏപ്രില്‍ അവസാനവും രണ്ടാം വര്‍ഷ ഹയര്‍ സെക്കന്‍ഡറി ഫലപ്രഖ്യാപനം മേയ് ആദ്യവാരവും നടക്കും.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top