നീണ്ടു പോയ കാത്തിരിപ്പിനൊടുവില്‍ എബ്രിഡ് ഷൈന്‍ ചിത്രം പൂമരം മാര്‍ച്ചില്‍ തിയേറ്ററുകളിലെത്തുമെന്ന് കേട്ടപ്പോള്‍ ഏറെ സന്തോഷിച്ചവരാണ് നമ്മളെല്ലാം. കാളിദാസ് ജയറാം നായകനായെത്തുന്ന ചിത്രം റിലീസ് വൈകുന്നതിന്റെ പേരിലാണ് ശ്രദ്ധിക്കപ്പെട്ടത്. ഇന്ന് വരും നാളെ വരും എന്ന് പറഞ്ഞ് കാത്തിരിപ്പ് തുടങ്ങിയിട്ട് വര്‍ഷം ഒന്നു കഴിഞ്ഞു. ഇതിന്റെ പേരില്‍ ചിത്രത്തേയും കാളിദാസനേയും ട്രോളാത്തവരില്ല.
ഒടുവില്‍ പുമരം മാര്‍ച്ച് ഒമ്പതിന് തിയേറ്ററുകളിലെത്തും എന്ന വാര്‍ത്ത കാളിദാസ് ജയറാം തന്നെയാണ് പുറത്തുവിട്ടത്. എന്നാലിതാ ചിത്രത്തിന്റെ റിലീസ് വീണ്ടും നീട്ടിയിരിക്കുകയാണ് എന്നാണ് പുതിയ വാര്‍ത്ത. സംഭവം കാളിദാസ് തന്നെയാണ് തന്റെ ഫേസ്ബുക്ക് പേജില്‍ കുറിച്ചിരിക്കുന്നത്.
”ചില ടെക്നിക്കല്‍ പ്രോബ്ലെംസ് കാരണം മാര്‍ച്ച് 9 ന് പൂമരം റിലീസ് എന്നുള്ളത് ‘ചെറുതായിട്ട് ‘ ഒന്നു നീട്ടി എന്നുള്ളതാണ് ഒരു നഗ്ന സത്യം’ എന്നാണ് ഫേസ്ബുക്ക് കുറിപ്പ്.
ചിത്രത്തിലെ പാട്ടുകള്‍ ഏറെ മുന്നേതന്നെ ഹിറ്റായിരുന്നു. റിലീസ് വൈകുന്നതിന്റെ പേരില്‍ ട്രോളുകളുടെ പെരുമഴയാണ് ഉണ്ടായത്. വീണ്ടും റിലീസ് നീട്ടുന്നത് ട്രോളന്മാര്ക്ക് ഉത്സവമാക്കുവാനാണ് സാധ്യത. ആക്ഷന്‍ ഹീറോ ബിജു എന്ന ചിത്രത്തിന് ശേഷം എബ്രിഡ് ഷൈന്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് പൂമരം.