മൂന്നാര്‍: ഹോട്ടലില്‍ സിനിമാ സംഘത്തെ തടഞ്ഞുവച്ചു. നടന് കാളിദാസ് ജയറാം ഉള്പ്പടെയുള്ളവരയാണ് ഹോട്ടില്‍ തടഞ്ഞുവച്ചത്. നിർമ്മാണ കമ്പനി ബില്‍ തുക നല്കിയില്ലെന്നാരോപിച്ചാണ് ഹോട്ടല്‍ അധികൃതര്‍ തടഞ്ഞത്. പൊലീസ് എത്തി പ്രശ്നം പരിഹരിക്കാനുള്ള ശ്രമത്തിലാണ്. തമിഴ് വെബ് സീരിസ് ചിത്രീകരിക്കാനായാണ് സംഘം മൂന്നാറിലെത്തിയത്.
കാളിദാസ് ജയറാം ഉൾപ്പെടെയുള്ള സിനിമ സംഘത്തെ ഹോട്ടലിൽ തടഞ്ഞുവച്ചു
By
November 18, 2021 9:26 pm