പാലക്കാട്: മണ്ണാര്‍ക്കാട് കൊല്ലപ്പെട്ട ലീഗ് പ്രവര്ത്തകന് സഫീറിന്റെ വീട്ടില്‍ മുഖ്യമന്ത്രി പിണറായി വിജയനെത്തി. സിപിഐക്ക് നേരെ ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നുവെങ്കിലും കൊലപാതകത്തിന് കാരണമായത് വ്യക്തിവൈരാഗ്യമാണെന്ന് പിന്നീട് പൊലീസ് പറഞ്ഞിരുന്നു.
സഫീറിന്റെ കുടുംബാംഗങ്ങളെ മുഖ്യമന്ത്രി ആശ്വസിപ്പിച്ചു. സംഭവത്തില്‍ കുറ്റക്കാര്‍ക്കെതിരെ ശക്തമായ നടപടി സ്വീകരിക്കുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന് കുടുംബാംഗങ്ങള്‍ക്ക് ഉറപ്പുകൊടുത്തു. പാലക്കാട് അട്ടപ്പാടിയില്‍ ആള്‍ക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയ ആദിവാസി യുവാവ് മധുവിന്റെ ബന്ധുക്കളെ സന്ദര്‍ശിച്ച് മടങ്ങും വഴിയാണ് പിണറായി വിജയന് സഫീറിന്റെ വീട്ടില്‍ സന്ദര്‍ശനം നടത്തിയത്.