Home app

പിള്ളേര്‍ക്കെന്ത് പ്രോട്ടോക്കോള്‍….?

കുസൃതിയും കുരുത്തക്കേടും ഇല്ലാത്ത പിള്ളേരുണ്ടോ ? അല്ലെങ്കില്‍ തന്നെ അവരുടെ വികൃതിത്തരങ്ങളല്ലേ അവരെ കുഞ്ഞുങ്ങളാക്കുന്നത്. അതിപ്പോള്‍ പ്രധാനമന്ത്രിയുടെ കുഞ്ഞായാലും അതങ്ങനെ തന്നെ. അച്ഛന്‍ കാനഡയുടെ പ്രധാനമന്ത്രിയാണെന്നും തങ്ങള്‍ മറ്റൊരു രാജ്യത്ത് അതിഥികളായെത്തിയിരിക്കുകയാണെന്നും കുര്‍ത്തയുടുത്ത് വന്ന് തന്നെ കവിളില്‍ തൊട്ട് കൊഞ്ചിക്കുന്ന  വെള്ളത്താടി ആ രാജ്യത്തിന്റെ പ്രധാനമന്ത്രിയാമെന്നും ആരോട് പറയാന്‍…ആര് കേള്‍ക്കാന്‍…..???

പറഞ്ഞുവരുന്നത് കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ ഇളയമകന്‍ ഹദ്രീന്‍ ട്രൂഡിനെക്കുറിച്ചാണ്. കഴിഞ്ഞ ദിവസങ്ങളില്‍ നടന്ന ട്രൂഡിന്റെ ഇന്ത്യാ സന്ദര്‍ശനവേളയില്‍ താരമായത് ഈ കുസൃതിക്കുടുക്കയാണ്.


ജസ്റ്റിന്‍ ട്രൂഡും കുടുംബവും മോഡിക്കൊപ്പം. മോഡി ഹദ്രീന്റെ കവിളില്‍ തൊടുന്നു

നിലത്തിരിക്കുന്ന ഹദ്രീന്‍

ഔപചാരികതയൊക്കെ എന്തൊരു ബോറാണെന്നാണ് മൂപ്പരുടെ പക്ഷം..
അല്ലെങ്കിലും പിള്ളേര്‍ക്കെന്ത് പ്രോട്ടോക്കോള്‍…അല്ലേ…?

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top