തൃശൂര്‍: കോണ്‍ഗ്രസുമായി സഖ്യമില്ലെന്ന നിലപാട് ആവര്‍ത്തിച്ച് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്റെ വാര്‍ത്താസമ്മേളനം. ബി.ജെ.പിയ്ക്കെതിരെ പോര്‍മുഖം തുറക്കാന്‍ കോണ്‍ഗ്രസ് സഖ്യം പാടില്ലെന്നാണ് കഴിഞ്ഞ പാര്‍ട്ടി കോണ്‍ഗ്രസ് അംഗീകരിച്ച പ്രമേയം. മുഖ്യ ശത്രുവായ ബി.ജെ.പിയെ നേരിടാന്‍ എല്ലാ അവസരങ്ങളും ഉപയോഗിക്കും. കോണ്‍ഗ്രസുമായി കേരളത്തിലെ പാര്‍ട്ടി യാതൊരു ബന്ധവും പുലര്‍ത്തില്ലെന്നും കോടിയേരി പറഞ്ഞു. ചെങ്ങന്നൂര്‍ ലോക്സഭാ തെരഞ്ഞെടുപ്പ് വിജയം ലക്ഷ്യമിട്ട് പാര്‍ട്ടി പ്രവര്‍ത്തിക്കും. മണ്ഡലം സി.പി.എം നിലനിര്‍ത്തും. 2019ലെ ലോക്സഭാ തിരഞ്ഞെടുപ്പില്‍ വിജയം നേടാന്‍ വേണ്ടി പ്രവര്‍ത്തിക്കുമെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസുമായി സഖ്യമില്ല ; നിലപാട് ആവര്‍ത്തിച്ച് കോടിയേരി
By
February 25, 2018 11:42 am