Home app

സിപിഎം ഭീകരസംഘടനയായി മാറിയെന്ന് രമേശ് ചെന്നിത്തല

കണ്ണൂര്‍: എടയന്നൂരിലെ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകന്റെ കൊലപാതകത്തില്‍ സിപിഎമ്മിനെതിരെ രൂക്ഷ വിമര്‍ശനവുമായി പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തല. സിപിഎം ഭീകരസംഘടനയായി മാറിയെന്ന് രമേശ് ചെന്നിത്തല കുറ്റപ്പെടുത്തി. ഷുഹൈബിന്റെ കൊലപാതകം ഇതിനുള്ള തെളിവാണ്. കൊലപാതകത്തിന് ശേഷവും പ്രതികളെ രക്ഷിക്കാനാണ് സിപിഎം ശ്രമിക്കുന്നത്. കീഴടങ്ങിയ പ്രതികള്‍ സിപിഎമ്മിന്റെ ഡമ്മികളാണെന്നും ചെന്നിത്തല ആരോപിച്ചു.

കൊലപാതകത്തിന് പിന്നിലെ ഗൂഢാലോചനക്കാരെ ഉടന്‍ കണ്ടെത്തണം. സിപിഎം കേന്ദ്രനേതൃത്വം വിഷയത്തില്‍ മറുപടി പറയണമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം പോലീസ് ഒത്തകളിക്കുകയാണെന്ന് കെ. സുധാകരന്‍ ആരോപിച്ചു. വിവരങ്ങള്‍ ചോര്‍ത്തുന്ന ഉദ്യോഗസ്ഥര്‍ ഇപ്പോഴും അന്വേഷണസംഘത്തിലുണ്ട്. പിടിയിലായത് ഡമ്മി പ്രതികളല്ലെന്ന് ജനങ്ങള്‍ക്കുമുന്നില്‍ തെളിയിക്കാന്‍ ഉത്തരമേഖലാ ഡിജിപി തയാറാകണം. കേസില്‍ സ്വതന്ത്ര അന്വേഷണത്തിന് നിയമവഴി തേടുമെന്നും സുധാകരന്‍ കണ്ണൂരില്‍ പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top