Home app

കെഎസ്ആര്‍ടിസി പെന്‍ഷന്‍കുടിശിക നല്‍കുന്നത് ഉദ്ഘാടനം നടത്തി, പുറമെ ബാങ്കിനും നല്‍കണം 500 രൂപ!

കെഎസ്ആര്‍ടിസി പെന്‍ഷന്‍കാരുടെ കുടിശിക വിതരണം തിരുവനന്തപുരത്ത് മുഖ്യമന്ത്രി ഉദ്ഘാടനം ചെയ്യും. രാവിലെ കെഎസ്ആര്‍ടിസി തമ്പാനൂര്‍ ബസ് ഡിപ്പോയില്‍ വെച്ചാണ് പെന്‍ഷന്‍ വിതരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം നടക്കുക. പത്ത് ശതമാനം പലിശക്ക് സഹകരണ സംഘങ്ങള്‍ വഴി സമാഹരിച്ച തുകയാണ് പെന്‍ഷന്‍കാര്‍ക്ക് വിതരണം ചെയ്യുക. 4 ജില്ലകളിലെ 24 സംഘങ്ങളില്‍ നിന്ന് 250 കോടി രൂപയാണ് കണ്‍സോര്‍ഷ്യം ഇപ്രകാരം ആദ്യഘട്ടത്തില്‍ സമാഹരിക്കുന്നത്.

അതേസമയം വൈകിക്കിട്ടുന്ന പെന്‍ഷന്‍, ഉദ്ഘാടനം നടത്തി നല്‍കുന്നതിനെതിരെ പെന്‍ഷനേഴ്‌സ് അസോസിയേഷന്‍ പ്രതിഷേധമുയര്‍ത്തിയിരുന്നു. 5 മാസത്തെ പെന്‍ഷന്‍ കിട്ടാതെ വലഞ്ഞ തൊഴിലാളിള്‍ക്ക് ഔദാര്യം എന്ന പോലെ പെന്‍ഷന്‍ നല്‍കി സര്‍ക്കാരിന്റെ നേട്ടമായി ചിത്രീകരിക്കുകയാണെന്നാണ് ആക്ഷേപം. അതോടൊപ്പം പെന്‍ഷന്‍ ലഭിക്കുന്നതിന് മിനിമം ബാലന്‍സ് 500 രൂപ നല്‍കി ബാങ്ക് അക്കൗണ്ട് തുറക്കണമെന്നതും സാധാരണക്കാരായ പെന്‍ഷന്‍കാര്‍ക്ക് തിരിച്ചടിയാണ്. മുട്ടത്തറ സര്‍വീസ് സഹകരണബാങ്ക് അടക്കമുളള ചില ബാങ്കുകള്‍ 500 രൂപ നല്‍കാതെ അക്കൗണ്ട് തുറക്കാനാകില്ലെന്ന് നിര്‍ബന്ധം പിടിച്ചത് വാക്കേറ്റത്തിന് ഇടയാക്കിയിരുന്നു. പെന്‍ഷന്‍ കിട്ടാതെ മാസങ്ങളായി ദുരിതക്കയത്തില്‍ ജീവിക്കുന്ന കെഎസ്ആര്‍ടിസി പെന്‍ഷന്‍കാര്‍ക്ക് കൂനിന്‍മേല്‍കുരു എന്ന പോലെയായിരിക്കയാണ് ബാങ്കുകളുടെ നടപടി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top