Home app

കണ്ണൂരില്‍ സിപിഎം ഓഫീസുകള്‍ക്ക് നേരെ വീണ്ടും ആര്‍എസ്എസ് ആക്രമണം

കണ്ണൂര്‍: കണ്ണൂര്‍ ജില്ലയില്‍ വീണ്ടും സിപിഎം ഓഫീസുകള്‍ക്ക് നേരെ ആക്രമണം. മട്ടന്നൂരിനടുത്തെ നടുവനാട്ടെ സിപിഎം ബ്രാഞ്ച് ഓഫീസാണ് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ ആക്രമിച്ച് തകര്‍ത്തത്. സിപിഎം – ആര്‍എസ്എസ് സംഘര്‍ഷം നടക്കുന്ന സ്ഥലമാണ് നടുവനാട്. ഇന്ന് പുലര്‍ച്ചയോടെയാണ് സംഭവം. ബൈക്കില്‍ എത്തിയ ആക്രമി സംഘം പാര്‍ട്ടി ഓഫീസ് തല്ലി തകര്‍ക്കുകയായിരുന്നു. ഓഫീസ് പൂര്‍ണ്ണമായും തകര്‍ന്നു. അതേസമയം പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടന്‍ പിടികൂടുമെന്നും മട്ടന്നൂര്‍ പൊലീസ് വ്യക്തമാക്കി

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top