ഡല്‍ഹി ; ഗാന്ധി വധത്തില്‍ പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി ഇന്ന് സുപ്രീംകോടതി പരിഗണിക്കും. ഗാന്ധിജിയുടെ ശരീരത്തിലേറ്റ എല്ലാ ബുള്ളറ്റുകളും നാഥൂറാം ഗോഡ്സേയുടെ തോക്കില്‍ നിന്നുള്ളതാണെന്നും കേസില്‍ പുനരന്വേഷണ സാധ്യത ഇല്ലെന്നും സുപ്രീംകോടതി നിയോഗിച്ച അമിക്കസ്ക്യൂറി കോടതിയെ അറിയിച്ചിരുന്നു. ഗാന്ധിവധത്തില്‍ വിദേശ രഹസ്യാന്വേഷണ ഏജന്‍സികള്‍ക്ക് പങ്കുണ്ടെന്ന ആരോപണത്തിന് തെളിവില്ലെന്നും അമിക്കസ്ക്യൂറിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.
ഗാന്ധി വധം ; പുനരന്വേഷണം ആവശ്യപ്പെട്ടുള്ള ഹര്‍ജി സുപ്രീം കോടതി ഇന്ന് പരിഗണിക്കും
By
January 12, 2018 6:35 am