Football

ചാമ്പ്യന്‍സ് ലീഗ്: ബാഴ്‌സലോനക്ക് ജയം

അര്‍ജന്റീനക്ക് റഷ്യന്‍ ലോകകപ്പ് യോഗ്യത നേടിക്കൊടുത്തിന് ശേഷം ലയണല്‍ മെസ്സി വീണ്ടും ബാഴ്‌സക്കായി വലകുലുക്കി.ചാമ്പ്യന്‍സ് ലീഗ് ഗ്രൂപ് മത്സരത്തില്‍ ഒളിമ്പിയാക്കോസിനെ 3-1 പരാജയപ്പെടുത്തിയതില്‍ മെസ്സിയുടെ ഫ്രീകിക്ക് ഗോളും ഉണ്ടായിരുന്നു.ജയത്തോടെ ബാഴ്സ ഗ്രൂപ്പിലെ ഒന്നാം സ്ഥാനവും നിലനിര്‍ത്തി.
കഴിഞ്ഞ ദിവസം നടന്ന മറ്റൊരു ഗ്രൂപ് മത്സരത്തില്‍ റയല്‍ മാഡ്രിഡ് ഇംഗ്ലീഷ് ക്ലബ്ബായ ടോട്ടന്‍ഹാമിനോട് സമനില വഴങ്ങിയിരുന്നു.

ബയേണ്‍ മ്യൂണിക്ക് എതിരില്ലാത്ത മൂന്ന് ഗോളിന് സെല്‍റ്റിക്കിനെയും,പി.എസ്.ജി നാല് ഗോളിന് അണ്ടര്‍ലിചിനെയും കീഴടക്കി.ചെല്‍സി റോമാ മത്സരം മൂന്ന് ഗോള്‍ സമനിലയില്‍ പിരിഞ്ഞു.മാഞ്ചസ്റ്റര്‍ യുനൈറ്റഡ് ഒരു ഗോളിന് ബെന്‍ഫിക്കയെയും, ജുവെന്റ്സ് 2-1 ന് സ്‌പോര്‍ട്ടിങ്ങിനെയും,എഫ്.സി ബെസല്‍ 2-0 ന് സി.എസ്.കെ മോസ്‌കോയെയും പരാജയപ്പെടുത്തി.ചാമ്പ്യന്‍സ് ലീഗിലെ ഗ്രൂപ് റൗണ്ട് മൂന്നാം മത്സരങ്ങള്‍ ഇതോടെ അവസാനിച്ചു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top