കോണ്‍ഗ്രസിന്റെ സഹായത്തോടെ ബി.ജെ.പിയെ നേരിടാന്‍ പുറപ്പെട്ടാല്‍ കുഴപ്പത്തിലാകുമെന്ന് സി.പി.എം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്. ഇന്ന് പാര്‍ലമെന്റിലിരിക്കുന്ന 52 ശതമാനം ബി.ജെ.പി എം.പിമാരും മുമ്പ് കോണ്ഗ്രസുകാരായിരുന്നവരാണ്. ഇന്നലത്തെ കോണ്‍ഗ്രസുകാരാണ് ഇന്നത്തെ ബി.ജെ.പിക്കാര്‍. ഇന്നത്തെ കോണ്‍ഗ്രസുകാര്‍ നാളത്തെ ബി.ജെ.പിക്കാര്‍. ഡല്‍ഹിയിലെ സി.പി.എം ആസ്ഥാന ഓഫീസ് ബി.ജെ.പിക്കാര്‍ ആക്രമിച്ചപ്പോള്‍, അവിടെയുള്ള ഏതെങ്കിലും കോണ്‍ഗ്രസ് നേതാവ് പ്രതികരിച്ചോ? അതുകൊണ്ട് ജനങ്ങളെ അണിനിരത്തിയാണ് ഞങ്ങള്‍ ബി.ജെ.പിയെ നേരിടാന്‍ പോകുന്നത്. അതില്‍ ഏത് പാര്‍ട്ടിയിലുള്ളവര്‍ക്കും പങ്കുചേരാമെന്നും കോടിയേരി പറഞ്ഞു.
കോണ്‍ഗ്രസിന്റെ സഹായത്തോടെ ബി.ജെ.പിയെ നേരിടാന്‍ പുറപ്പെട്ടാല്‍ കുഴപ്പത്തിലാകുമെന്ന് കോടിയേരി
By
October 19, 2017 5:29 am