മണ്ണിടിച്ചില്‍ ഉണ്ടായതിനെ തുടര്‍ന്നു താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിനു നിയന്ത്രണം ഏര്‍പ്പെടുത്തി. ചുരത്തിലെ ഏഴാം വളവിലാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. വിദഗ്ദ സംഘം സ്ഥലത്തെത്തി പരിശോധനകള്‍ നടത്തിവരികയാണ്. ഇന്ന് ഉച്ചയ്ക്കു ശേഷമാണ് മണ്ണിടിച്ചില്‍ ഉണ്ടായിരിക്കുന്നത്. മണ്ണിടിച്ചിലിനെ തുടര്‍ന്നു ഗതാഗതം പൂര്‍ണമായി നിരോധിച്ചതായി അധികൃതര്‍ അറിയിച്ചു. ചുരത്തില്‍ മരം വീണതിനെ തുടര്‍ന്നു ഞായറാഴ്ചയും ഗതാഗതം തടസപ്പെട്ടിരുന്നു. മണ്ണിടിച്ചിലിനുള്ള സാധ്യത കണക്കിലെടുത്ത് ഞായറാഴ്ച വൈകുന്നേരം ആറ് മുതല്‍ ഇന്ന് രാവിലെ ഏഴ് വരെ ചുരത്തിലൂടെയുള്ള ഗതാഗതത്തിന് പോലീസ് നിരോധനം ഏര്‍പ്പെടുത്തിയിരുന്നു.
താമരശേരി ചുരത്തിലൂടെയുള്ള ഗതാഗതത്തിന് വീണ്ടും നിയന്ത്രണം
By
September 18, 2017 12:08 pm