Breaking News

താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി

കനത്ത മഴയിലുണ്ടായ മണ്ണിടിച്ചില്‍ കാരണം ഗതാഗതം പൂര്‍ണമായും നിരോധിച്ചിരുന്ന താമരശേരി ചുരത്തിലൂടെ ചെറുവാഹനങ്ങള്‍ കടത്തിവിട്ടു തുടങ്ങി. ഇന്ന് രാവിലെ മുതലാണ് ചെറു വാഹനങ്ങള്‍ ഓടിത്തുടങ്ങിയത്. എന്നാല്‍ ഭാരവാഹനങ്ങള്‍ക്കുള്ള നിരോധനം ഇപ്പോഴും തുടരുകയാണ്.

ബുധനാഴ്ച മുതല്‍ ഒറ്റവരിയില്‍ വലിയ വാഹനങ്ങളും കടത്തിവിടുമെന്നാണ് അധികൃതര്‍ അറിയിച്ചിരിക്കുന്നത്. ചരക്ക് വാഹനങ്ങള്‍ക്ക് കുറച്ചു ദിവസം കൂടി നിയന്ത്രണം തുടരും.

കനത്ത മഴയില്‍ വശങ്ങള്‍ ഇടിഞ്ഞു താഴ്ന്നതിനെ തുടര്‍ന്നാണ് ചുരത്തിലൂടെ ഗതാഗതം നിരോധിച്ചത്. റോഡ് ഇടിഞ്ഞു താഴ്ന്ന പ്രദേശത്ത് പിഡബ്യൂഡി അടിയന്തര ജോലികള്‍ പൂര്‍ത്തിയാക്കി. കല്ലുകെട്ട് കുറച്ചു ഭാഗങ്ങളിലൂടെ പൂര്‍ത്തിയാകാനുണ്ട്. ഇതിന് ശേഷം റോഡ് ടാര്‍ ചെയ്തു മാത്രമായിരിക്കും പൂര്‍ണമായും ഗതാഗതത്തിന് തുറന്നുകൊടുക്കുക.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top