Home app

ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച നടന് പുരസ്‌കാരം നല്‍കിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നു ; വിനായകന് അവാര്‍ഡ് സമ്മാനിച്ച പിണറായിയെ അഭിനന്ദിച്ച് ഹരീഷ് പേരടി

സംസ്ഥാന സിനിമാ പുരസ്‌കാര ചടങ്ങില്‍ മികച്ച നടനുള്ള പുരസ്‌കാരം വിനായകന് സമ്മാനിച്ച മുഖ്യമന്ത്രി പിണറായി വിജയനെ അഭിനന്ദിച്ച് നടന്‍ ഹരീഷ് പേരടി. ദളിതനെന്ന് സ്വയം പ്രഖ്യാപിച്ച വലിയ നടനും മനുഷ്യനുമായ വിനായകന് പുരസ്‌കാരം നല്‍കിയത് പിണറായിയുടെ രാഷ്ട്രീയ ജീവിതത്തെ സമ്പന്നമാക്കുന്നുവെന്ന് ഹരീഷ് പേരടി ഫെയ്സ്ബുക്കില്‍ കുറിച്ചു.

ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്‍ണരൂപം

അടിയന്തരാവസ്ഥയുടെ ഭീകരത ഓര്‍മ്മപെടുത്താന്‍ ചോരകറയുള്ള കുപ്പായവുമിട്ട നിയമസഭയിലേക്ക് കയറി വന്ന പ്രിയപ്പെട്ട സഖാവേ… ഞാന്‍ ദളിതനാണെന്ന് സ്വയം പ്രഖ്യാപിച്ച ഈ വലിയ നടന് അതിനുമപ്പുറം ഈ വലിയ മനുഷ്യന് സ്വന്തം കൈയ്‌കൊണ്ട് അവാര്‍ഡ് കൊടുക്കാന്‍ കഴിഞ്ഞു എന്നുള്ളതാണ് നിങ്ങളുടെ രാഷ്ട്രീയ ജീവതത്തെ സമ്പന്നമാക്കുന്നത് … പിന്നെ എന്തിനാണ് വെറെ എരുവും പുളിയും …ലാല്‍സലാം ….

 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top