മദ്യവുമായി കാസര്‍ഗോഡ് രണ്ടുപേരെ പോലീസ് അറസ്റ്റ് ചെയ്തു. മൊഗ്രാല്‍ പുത്തൂര്‍ ബെദരിയടുക്കയിലെ അശോകന് (40) ചെറുവത്തൂരിലെ ചന്ദ്രന് (38) എന്നിവരാണ് പിടിയിലായത്. ഒമ്പതു ലിറ്റര്‍ മദ്യവുമായാണ് അശോകനെ കാസര്‍ഗോഡ് എക്സൈസ് പ്രിവന്റീവ് ഓഫീസര്‍മാരായ പി ശശി , എം രാജീവന് എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം പിടികൂടിയത്. ഓട്ടോയില്‍ മദ്യം കടത്താന്‍ ശ്രമിക്കുന്നതിനിടയിലാണ് ചന്ദ്രനെ എക്സൈസ് സംഘം അറസ്റ്റ് ചെയതത്. ഓട്ടോ കസ്റ്റഡിയിലെടുത്തു.
കാസര്‍ഗോഡ് മദ്യവുമായി രണ്ടുപേര്‍ പിടിയില്‍
By
September 4, 2017 10:21 am