തിരുവനന്തപുരം: പ്രളയത്തില്‍ മുങ്ങിത്താഴ്ന്ന കേരളത്തിനെ കൈപിടിച്ചുയര്‍ത്താന്‍ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് അധികവരുമാനം കണ്ടെത്തുന്നതിനായി സംസ്ഥാന സര്‍ക്കാര്‍ വര്‍ധിപ്പിച്ച മദ്യത്തിന്റെ തീരുവ പിന്‍വലിച്ചു.
ഇതോടെ മദ്യത്തിന്റെ വില കുറഞ്ഞു. തീരുവ പിന്‍വലിച്ചതോടെ 20 രൂപ മുതല്‍ 60 രൂപ വരെ മദ്യത്തിന് വില കുറയും. നിരക്കുകള്‍ ഡിസംബര്‍ ഒന്ന് മുതല്‍ പ്രാബല്യത്തില്‍ വന്നതായി കേരള സ്റ്റേറ്റ് ബീവറേജസ് കോര്പ്പറേഷന് അറിയിച്ചു.
പ്രളയകാലത്ത് മദ്യത്തിന്റെ വില വര്‍ധിപ്പിച്ചതിലൂടെ 310 കോടിയാണ് ലഭിച്ചത്. 100 ദിവസം കൊണ്ട് സര്‍ക്കാര്‍ പ്രതീക്ഷിച്ചത് 230 കോടിയായിരുന്നു.