മെഗാസ്റ്റാര്‍ മമ്മൂട്ടിയെ നായകനാക്കി ശ്യാംധര്‍ സംവിധാനം ചെയ്യുന്ന ചിത്രം പുള്ളിക്കാരന് സ്റ്റാറാ ട്രെയിലര്‍ പുറത്തിറങ്ങി. ആശ ശരത്, ദീപ്തി സതി എന്നിവരാണ് നായികമാരായി എത്തുന്നത്. കുടുംബബന്ധങ്ങള്‍ക്ക് പ്രാധാന്യം നല്കുന്ന ചിത്രം ഒരു ഫാമിലി എന്റര്‍ടെയ്നറാണ്.
അധ്യാപകരെ പഠിപ്പിക്കുന്ന അധ്യാപകനായാണ് ചിത്രത്തില്‍ മമ്മൂട്ടി എത്തുന്നത്. ഇടുക്കിക്കാരനായ മമ്മൂട്ടിയുടെ കഥാപാത്രം കൊച്ചിയിലേക്ക് അധ്യാപക പരിശീലകനായി എത്തുന്നതാണ് കഥ. ദിലീഷ് പോത്തന്, ഇന്നസെന്റ്, ഹരീഷ് കണാരന്, സോഹന്‍ സീനുലാല്‍ എന്നിവരും ചിത്രത്തില്‍ അഭിനയിക്കുന്നുണ്ട്. പുതുമുഖ തിരക്കഥാകൃത്തായ രതീഷ് രവിയാണ് തിരക്കഥ. എം ജയചന്ദ്രന് സംഗീതം നിര്‍വഹിക്കുന്ന ചിത്രത്തിന് കാമറ ചലിപ്പിക്കുന്നത് വിനോദ് ഇല്ലംപള്ളി.