Latest News

രാഹുല്‍ ഗാന്ധി എന്ത് പറഞ്ഞാലും പാക്കിസ്ഥാന്‍ ആര്‍പ്പുവിളിക്കുന്നു; രൂക്ഷ വിമര്‍ശനവുമായി അമിത് ഷാ

കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയെ രൂക്ഷമായി വിമര്‍ശിച്ച്‌ കേന്ദ്ര ആഭ്യന്തരമന്ത്രിയും ബി.ജെ.പി. ദേശീയ അധ്യക്ഷനുമായ അമിത് ഷാ. ദാദ്ര നാഗര്‍ ഹാവേലിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് കശ്മീര്‍ വിഷയത്തില്‍ രാഹുല്‍ ഗാന്ധിക്കെതിരെയും കോണ്‍ഗ്രസിനെതിരയും ഷാ തുറന്നടിച്ചത്.

ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതിനെ കോണ്‍ഗ്രസ് എതിര്‍ക്കുന്നു. രാഹുല്‍ഗാന്ധി എന്ത് സംസാരിച്ചാലും പാക്കിസ്ഥാനില്‍ ആര്‍പ്പുവിളിയാണ്. കശ്മീര്‍ വിഷയത്തില്‍ അദ്ദേഹം നടത്തിയ പരാമര്‍ശം പാക്കിസ്ഥാന്‍ ഐക്യരാഷ്ട്ര സഭയ്ക്ക് നല്‍കിയ കത്തില്‍ പോലും ഉള്‍പ്പെടുത്തി. നിങ്ങളുടെ പ്രസ്താവനകളും പരാമര്‍ശങ്ങളും ഇന്ത്യക്കെതിരെ ഉപയോഗപ്പെടുത്തുന്നതില്‍ കോണ്‍ഗ്രസ് നേതാക്കള്‍ ലജ്ജിക്കണം- അമിത് ഷാ പറഞ്ഞു.

കശ്മീരിന് പ്രത്യേകാധികാരം നല്‍കുന്ന ആര്‍ട്ടിക്കിള്‍ 370 റദ്ദാക്കിയതും കേന്ദ്രഭരണ പ്രദേശങ്ങളായി കശ്മീരിനെ വിഭജിക്കുകയും ചെയ്ത നടപടിയെ രാജ്യം മുഴുവന്‍ പിന്തുണക്കുമ്പോള്‍ ചില രാഷ്ട്രീയ പാര്‍ട്ടികള്‍ ഇപ്പോഴും അതിനെ എതിര്‍ക്കുകയാണെന്ന് അമിത് ഷാ കുറ്റപ്പെടുത്തി.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top