ദിസ്പുര്‍: തേയിലത്തോട്ടം തൊഴിലാളികളുടെ മര്‍ദ്ദനമേറ്റ് അസമില്‍ ഡോക്ടര്‍ മരിച്ചു. ഡോ. ദേബന്‍ ദത്ത (73) ആണ് മരിച്ചത്.
എസ്റ്റേറ്റിലെ ആശുപത്രിയില്‍ ചികിത്സയിലായിരുന്ന സോമ്ര മാജി എന്ന തോട്ടം തൊഴിലാളി കഴിഞ്ഞ ദിവസം മരിച്ചിരുന്നു. മരണ സമയത്ത് എസ്റ്റേറ്റ് ആശുപത്രിയിലെ ഡോക്ടര്‍ ദേബന്‍ ദത്ത
സ്ഥലത്തില്ലാതിരുന്നത് തൊഴിലാളികളുടെ പ്രതിഷേധത്തിന് ഇടയാക്കി. പിന്നീട് അദ്ദേഹം ആശുപത്രിയില്‍ എത്തിയപ്പോള്‍ ജീവനക്കാര്‍ മുറിയില്‍ പൂട്ടിയിട്ട് ക്രൂരമായി മര്‍ദ്ദിച്ചുവെന്ന് ഡെപ്യൂട്ടി പോലീസ് കമ്മീഷണര്‍ മാധ്യമങ്ങളോട് പറഞ്ഞു.
പിന്നീട് പോലീസും സി.ആര്.പി.എഫും സ്ഥലത്തെത്തിയാണ് അക്രമികളെ പിന്തിരിപ്പിച്ചത്. പിന്നീട് ഡോക്ടറെ ജോര്‍ഹട്ട് മെഡിക്കല്‍ കോളേജില്‍ എത്തിച്ചുവെങ്കിലും ജീവന് രക്ഷിക്കാനായില്ല