Latest News

കഥാപാത്രം ആവശ്യപ്പെടുന്നത് ചെയ്യാന്‍ തയ്യാറാണെങ്കില്‍ മാത്രം സിനിമ ഏറ്റെടുക്കുക: രജിഷ വിജയന്‍


വളരെ കുറച്ച് സിനിമകള്‍ കൊണ്ട് മോളിവുഡില്‍ തന്റേതായ സ്ഥാനം നേടിയെടുത്ത താരമാണ് നടി രജിഷ വിജയന്‍. വിരലില്‍ എണ്ണാവുന്ന സിനിമകളില്‍ മാത്രമാണ് അഭിനയിച്ചുള്ളതെങ്കിലും ചെയ്ത എല്ലാ ചിത്രങ്ങളും ശ്രദ്ധിക്കപ്പെട്ടിരുന്നു. ഒരു സിനിമക്കാരന് ശേഷം ഒരു ചെറിയ ഇടവേളയ്ക്ക് ശേഷം രജിഷ പ്രത്യക്ഷപ്പെട്ട ചിത്രമായിരുന്നു ജൂണ്‍. വ്യത്യസ്ത ഗെറ്റപ്പിലായിരുന്നു താരം രംഗത്തെത്തിയത്. ഒരു സിനിമ ചെയ്യണമെന്ന് ഉറപ്പ് നല്‍കിയാല്‍ ആ കഥാപാത്രം ആവശ്യപ്പെടുന്നത് എന്തും ചെയ്യാന്‍ തയ്യാറാവണമെന്ന് രജിഷ  പറഞ്ഞു.

നമ്മുടെ കഴിവിന്റെ നൂറ്റിയൊന്ന് ശതമാനവും കഥാപാത്രത്തിനായി നല്‍കുക. അങ്ങനെ ചെയ്താല്‍ സിനിമ പുറത്തിറങ്ങുമ്പോള്‍ നമ്മുടെ കഴിവിന്റെ പരമാവധി ചെയ്തു എന്നുള്ള തൃപ്തി നമുക്ക് ഉണ്ടാകും. അതിന് സാധിക്കുന്നില്ലെങ്കില്‍ ആ കഥാപാത്രം ഏറ്റെടുക്കാന്‍ തയ്യാറാവരുത്. അത് ആ സിനിമയുടെ പിന്നണിയില്‍ പ്രവര്‍ത്തിക്കുന്നവരോട് ചെയ്യുന്ന ഏറ്റവും വലിയ വഞ്ചനയാണെന്നും താരം പറഞ്ഞു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top