Kerala

വടയ്ക്ക് പകരം വീട്ടമ്മ 12 പവന്‍ സ്വര്‍ണം ബസില്‍ നിന്ന് പുറത്തേക്കെറിഞ്ഞു; അവസാനം സംഭവിച്ചത്!!!

കോഴിക്കോട്: ബസ് യാത്രയ്ക്കിടയില്‍ കഴിച്ച വടയുടെ ബാക്കിയാണെന്ന് കരുതി വീട്ടമ്മ 12 പവന്‍ സ്വര്‍ണം പുറത്തേക്കെറിഞ്ഞു. ഒരു മണിക്കൂറോളം നീണ്ട തെരച്ചിലിനൊടുവില്‍ ഓട്ടോഡ്രൈവറാണ് പണം കണ്ടെത്തിയത്. സുല്‍ത്താന്‍ ബത്തേരി ചുള്ളിയോട് കൈതക്കുന്നം വീട്ടില്‍ കൗലത്താണ് വടയാണെന്ന് കരുതി സ്വര്‍ണ്ണം പുറത്തേക്കെറിഞ്ഞത്.

ബാങ്കില്‍ പണയം വെച്ചിരുന്ന സ്വര്‍ണം തിരിച്ചെടുത്ത് ശനിയാഴ്ച ഉച്ചയ്ക്ക് 12 മണിക്ക് കോട്ടയത്തു നിന്ന് കെഎസ്ആര്‍ടിസി ബസില്‍ വീട്ടിലേക്ക് മടങ്ങുകയായിരുന്നു കൗലത്ത്. സ്വര്‍ണാഭരണങ്ങള്‍ നഷ്ടപ്പെടാതിരിക്കാന്‍ കവറില്‍കെട്ടി കടലാസുകൊണ്ട് പൊതിഞ്ഞാണ് പിടിച്ചിരുന്നത്. രാത്രി ഒമ്പതോടെ രാമനാട്ടുകര പൂവന്നൂര്‍ പള്ളിക്കടുത്തെത്തിയപ്പോഴാണ് പകുതി തിന്നുതീര്‍ത്ത വടയ്ക്ക് പകരം സ്വര്‍ണം പുറത്തേക്ക് എറിഞ്ഞത്. ബസ് അല്‍പ്പം മുന്നോട്ട് എടുത്തപ്പോഴാണ് വടയ്ക്ക് പകരം സ്വര്‍ണാഭരണമാണ് പുറത്തേക്ക് വലിച്ചെറിഞ്ഞതെന്ന് കൗലത്തിന് മനസിലായത്.

ഉച്ചത്തില്‍ നിലവിളിച്ച കൗലത്തിനോട് കാര്യം തിരക്കിയപ്പോഴാണ് അബന്ധം പറ്റിയ കാര്യം യാത്രക്കാര്‍ അറിയുന്നത്. ഉടന്‍ ബസ് നിര്‍ത്തി കൗലത്തും ചെറുവണ്ണൂര്‍ ഇറങ്ങേണ്ട ഒരു യാത്രക്കാരനും ഇറങ്ങി തെരച്ചില്‍ ആരംഭിച്ചു. തുടര്‍ന്ന് കാര്യം അറിഞ്ഞ് പ്രദേശത്തെ ഓട്ടോഡ്രൈവര്‍മാരും തെരച്ചിലിന് ഇറങ്ങി. സ്വര്‍ണം ലഭിക്കാതിരുന്നതോടെ തൊട്ടടുത്തുള്ള ഫറോക്ക് പോലീസ് സ്റ്റേഷനില്‍ എത്തി കാര്യം പറഞ്ഞു. തുടര്‍ന്ന് പോലീസുകാരും തെരച്ചില്‍ തുടങ്ങി. 45 മിനിറ്റോളം നീണ്ട തെരച്ചിലിന് ഒടുവില്‍ പൂവന്നൂര്‍ പള്ളിക്കടുത്ത് ഡിവൈഡറിന് സമീപത്തുവെച്ച് ഓട്ടോഡ്രൈവര്‍ കള്ളിത്തൊടി കണ്ണംപറമ്പത്ത് ജാസിറിന് സ്വര്‍ണാഭരണങ്ങള്‍ ലഭിക്കുകയായിരുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top