കോട്ടയം: സ്ഥാനാര്‍ഥി നിര്‍ണയത്തെച്ചൊല്ലി ജോസ് കെ മാണി- പി ജെ ജോസഫ് വിഭാഗങ്ങള്‍ തമ്മിലുള്ള തര്‍ക്കം പരിഹരിക്കാൻ രൂപീകരിച്ച യുഡിഎഫ് ഉപസമിതി ഇന്ന് യോഗം ചേരും. രാവിലെ പത്ത് മണിക്ക് കോട്ടയം ഡിസിസിയിലാണ് യോഗം ചേരുക. ജോസ് കെ മാണിയുമായും പി ജെ ജോസഫുമായി സമിതി പ്രത്യേകം ചർച്ച നടത്തും.
യുഡിഎഫ് കൺവീനർ ബെന്നി ബെഹനാന്റെ നേതൃത്വത്തിലുള്ള സമിതിയാണ് യോഗം വിളിച്ചുചേർത്തത്