Breaking News

വിർജിൽ വാൻഡൈക്ക് യൂറോപ്യൻ ഫുട്ബോളിലെ മികച്ച താരം

യൂറോപ്യന്‍ ഫുട്‌ബോളിലെ മികച്ച താരത്തിനുള്ള പുരസ്‌കാരം ലിവര്‍പൂളിന്റെ ഡച്ച് ഡിഫന്‍ഡര്‍ വിര്‍ജില്‍ വാന്‍ഡൈക്കിന്. മെസ്സിയെയും റൊണാള്‍ഡോയെയും മറികടന്നാണ് ലിവര്‍പൂള്‍ താരമായ വാന്‍ഡൈക്ക് നേട്ടം കൊയ്തത്. ആദ്യമായാണ് ഒരു പ്രതിരോധതാരം ഈ നേട്ടം കൈവരിക്കുന്നത്. ഇംഗ്ലണ്ടിന്റെ ലൂസി ബ്രോണ്‍സാണ് മികച്ച വനിതാ താരം.

മികച്ച ഫോര്‍വേഡായി മെസിയും ഗോളിയായി അലിസണ്‍ ബെക്കറും മിഡ്ഫീല്‍ഡറായി ഫ്രെങ്കി ഡി ജോംഗും ഡിഫന്‍ഡറായി വാന്‍ഡൈക്കും തിരഞ്ഞെടുക്കപ്പെട്ടു. യൂഫേഫാ ഈ പുരസ്‌കാരം തുടങ്ങിയതിന് ശേഷം 3 തവണ റൊണാള്‍ഡോ ( 2014, 2016, 2017 ) ഈ നേട്ടം സ്വന്തമാക്കിയിട്ടുണ്ട്. 2011 ലും 2015ലും മെസി ഈ പുരസ്‌കാരം നേടിയിട്ടുണ്ട്.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top