ലോസ് ആഞ്ചലസ് എയര്‍പോര്‍ട്ട് വഴി യാത്ര ചെയ്തതിനെക്കുറിച്ച് ട്വിറ്ററില്‍ പോസ്റ്റ് ചെയ്ത ന്യൂസിലാന്‍ഡ് ക്രിക്കറ്റ് താരം ജെയിംസ് നിഷാമിന് കിട്ടിയ മറുപടി കേട്ട് ഞെട്ടിയിരിക്കുകയാണ് സോഷ്യല്‍ മീഡിയ. പാക് നടിയായ സെഹര്‍ ഷിന്‍വാരിയാണ് ആരാധകരെ നിരാശരാക്കി സോഷ്യല്‍ മീഡിയയെ ഞെട്ടിച്ചിരിക്കുന്നത്.
I really feel like the emojis were unnecessary https://t.co/tH3g0jCWe4
— Jimmy Neesham (@JimmyNeesh) August 28, 2019
ജെയിംസ് നിഷാമിന്റെ ട്വീറ്റിന് ഞാന്‍ നിങ്ങളെ ഇഷ്ടപ്പെടുന്നുവെന്ന് പറഞ്ഞതിന് പിന്നാലെ ഭാവിയില്‍ എന്റെ കുട്ടികളുടെ അച്ഛനാവാമോ എന്നായിരുന്നു പാക് നടിയുടെ ചോദ്യം. ഇതിന് രസകരമായ മറുപടി നല്കി ആരാധകരുടെ കയ്യടിയും താരം നേടി. കൂടെ ചേര്‍ത്ത ഇമോജികളുടെ ആവശ്യമുണ്ടായിരുന്നില്ലായെന്നാണ് കിവീസ് ഓള് റൗണ്ടറുടെ മറുപടി.