കൊല്‍ക്കത്ത: റാണാഘട്ട് റെയില്‍വേ സ്റ്റേഷനിൽ നിന്ന് ബോളിവുഡിന്റെ ട്രാക്കിലേക്ക് റനു മണ്ഡാല്‍ ഒറ്റയ്ക്കായിരുന്നു യാത്ര. പാട്ടിൽ പൊന്നുതിർത്ത് നിൽക്കുന്ന റനുവിനൊപ്പം ഇപ്പോൾ പത്തുവര്‍ഷം മുമ്പ് ഉപേക്ഷിച്ചുപോയ മകളും കൂടെയുണ്ട് .
റനു പാടിയ ലതാമങ്കേഷ്കര്‍ അനശ്വരമാക്കിയ ഏക് പ്യാര് കാ നാഗ്മാ എന്ന ഗാനമാണ് അവരുടെ ജീവിതം തന്നെ മാറ്റിമറിച്ചത്. പിന്നീട് നിരവധി പേര് റനുവിനെ തേടിയെത്തി. ഹിമേഷ് റെഷമിയയുടെ പുതിയ ബോളിവുഡ് ചിത്രത്തിലൂടെ പിന്നണിഗായികയായി അരങ്ങേറ്റവും കുറിച്ചു.
ഇതോടെയാണ് പണ്ട് ഉപേക്ഷിച്ചുപോയ മകള്‍ അമ്മയെ തേടി തിരിച്ചെത്തിയത്. സതി റോയി എന്ന തന്റെ മകളെ റനു സ്വീകരിക്കുകയും ചെയ്തു.
എന്നാല്‍ ഒന്നുമില്ലാതിരുന്ന അമ്മയെ ഉപേക്ഷിച്ച മകള്‍, അമ്മയുടെ പണവും പ്രശസ്തിയും കണ്ടാണ് തിരിച്ചുവന്നതെന്ന ആരോപണവും ഉയരുന്നുണ്ട്. വിവാഹബന്ധം വേര്‍പ്പെടുത്തിയ സതി മകനൊപ്പമാണ് താമസം. പലചരക്കുകട നടത്തുകയാണ് ഇവര്‍.