Kerala

ഇശല്‍മാല മാപ്പിള കലാ സാഹിത്യ വേദിയുടെ കുടുംബ സംഗമവും അവാര്‍ഡ് ദാനവും എടപ്പാളില്‍ നടന്നു

എടപ്പാള്‍: ഇശല്‍മാല മാപ്പിള കലാ സാഹിത്യ വേദിയുടെ കുടുംബ സംഗമവും അവാര്‍ഡ് ദാനവും എടപ്പാള്‍ എം.എച്ച് സ്‌ക്കൂളില്‍ നടന്നു.  മന്ത്രി ഡോ: കെ.ടി. ജലീല്‍ ഉദ്ഘാടനം നിര്‍വ്വഹിച്ചു. ചടങ്ങില്‍ സാഹിത്യകാരന്‍ ആലംങ്കോട് ലീലാകൃഷ്ണന്‍ മുഖ്യാതിഥിയായി. 

മാപ്പിള കലകള്‍ക്ക് നല്‍കിയ സംഭാവനകള്‍ക്ക് ടി. ഉബൈദ്,  കെ.എം.അഹമ്മദ് എന്നിവരുടെ പേരില്‍ പ്രഖ്യാപിച്ച പുരസ്‌ക്കാരങ്ങള്‍ വി.എം.കുട്ടിക്കും, യഹിയ തളങ്കരക്കും മന്ത്രി സമ്മാനിച്ചു. ഇശല്‍മാല മാപ്പിള കലാ സാഹിത്യ വേദിയുടെ 2018-19 ലെ ജനപ്രീയ മാപ്പിളപ്പാട്ട് അവാര്‍ഡുകളും ചടങ്ങില്‍ മന്ത്രി ഡോ: കെ.ടി. ജലീലും സാഹിത്യകാരന്‍ ആലംങ്കോട് ലീലാകൃഷണനും ചേര്‍ന്ന് വിതരണം ചെയ്തു. മികച്ച ഗായകന്‍ മുഹമ്മദാലി കണ്ണൂര്‍, ഗായിക ഫാരിഷ ഹുസൈന്‍, ഗാനരചയിതാവ് ഷാക്കിര്‍ വാഫി, സംഗീത സംവിധായകന്‍ മുഹ്‌സിന്‍ കുരിക്കള്‍, ബാല ഗായകന്‍ മുഫ് ലിഹ് പാണക്കാട് എന്നിവര്‍ അവാര്‍ഡിന് അര്‍ഹരായി.

സുബൈര്‍ വെളളിയോട് സ്വാഗതം പറഞ്ഞ ചടങ്ങില്‍ ഷംസുദ്ധീന്‍ നെല്ലറ അദ്ധ്യക്ഷനായി. ഒ.എം.കരുവാരകുണ്ട്, പിന്നണി ഗായകന്‍ അഫ്‌സല്‍, കാനേഷ് പുനൂര്‍, ബാപ്പു വാവാട്, ഹസ്സന്‍ നെടിയനാട്, റംല ബീഗം, തല്‍ഹത്ത് ഫോറം ഗ്രൂപ്പ്, മുഹമ്മദ് ഈസ്സ തുടങ്ങിയവര്‍ പ്രസംഗിച്ചു. കുടുംബസംഗമത്തിന്റെ ഭാഗമായി സാംസ്‌ക്കാരിക സദസ്സ് ആദരിക്കല്‍, അന്താക്ഷരി മത്സരം എന്നിവയും നടന്നു. 

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top