Entertainment

തെരുവിലല്ല ഞാന്‍ ജനിച്ചത്, എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു: രാണു മണ്ടാല്‍

തന്റെ ജീവിതത്തെ കുറിച്ച് തുറന്ന് പറഞ്ഞ് വൈറല്‍ ഗായിക രാണു മണ്ടാല്‍. ഒരു സിനിമയാക്കാന്‍ പോന്ന കഥയാണ് തന്റെ ജീവിതമെന്ന് ഐഎന്‍എസ് വാര്‍ത്ത ഏജന്‍സിക്ക് നല്‍കിയ അഭിമുഖത്തില്‍ രാണു മണ്ടാല്‍ പറഞ്ഞു.

തെരുവിലല്ല ഞാന്‍ ജനിച്ചത്, എനിക്ക് അച്ഛനും അമ്മയും ഉണ്ടായിരുന്നു. എന്നാല്‍ എന്റെ ആറാം വയസില്‍ ഞാന്‍ അവരുമായി വേര്‍പിരിഞ്ഞു. പിന്നീട് ഒരു മുത്തശ്ശിക്കൊപ്പമായിരുന്നു എന്റെ ബാല്ല്യം. ബാല്യകാലം അത്ര രസകരമായിരുന്നില്ല. വീടുണ്ടായിരുന്നെങ്കിലും ഞാന്‍ എന്നും ഒറ്റക്കായിരുന്നു. പാടാന്‍ എനിക്കിഷ്ടമായിരുന്നു. എന്നാല്‍ അവസരങ്ങള്‍ ഒന്നും ലഭിച്ചിരുന്നില്ല. ഞാന്‍ അതിന് ശ്രമിച്ചിട്ടുമില്ല. ലതാ മങ്കേഷ്‌കറുടെ പാട്ടുകളോടാണ് എനിക്ക് പ്രിയം. സത്യത്തില്‍ ലതാജിയാണ് എന്റെ ഗുരു. റേഡിയോയില്‍ ലതാജിയുടെ പാട്ട് കേട്ടാണ് ഞാന്‍ സംഗീതം അഭ്യസിച്ചത്. വിവാഹത്തിന് ശേഷം മുംബൈയിലേക്ക് താമസം മാറിയ എന്റെ ജീവിതം വളരെ സന്തോഷകരമായിരുന്നു. നടന്‍ ഫിറോസ് ഖാന്റെ വീട്ടിലെ പാചകക്കാരനായിരുന്നു എന്റെ ഭര്‍ത്താവ്. ഭര്‍ത്താവിനൊപ്പം സിനിമ കാണാനൊക്കെ ഞാന്‍ പോവുമായിരുന്നു. അങ്ങനെയിരിക്കെയാണ് അപ്രതീക്ഷിതമായ പല സംഭവങ്ങളും ഉണ്ടാകുന്നത്. ഭര്‍ത്താവ് മരിച്ചതോടെ മുംബൈ വിട്ട് ബംഗാളിലേക്ക് പോന്നു. പിന്നീട് റെയില്‍വേ സ്റ്റേഷനില്‍ പാട്ടുപാടി ലഭിക്കുന്ന ഭക്ഷണം കഴിച്ചാണ് ഞാന്‍ ജീവിച്ചിരുന്നത്- രാണു പറയുന്നു.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top