കോട്ടയം: പാലാ ഉപതിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണല്‍ തുടങ്ങി. പാലാ കാര്‍മല്‍ പബ്ലിക് സ്കൂളിലാണ് വോട്ടെണ്ണുന്നത്. രാമപുരം പഞ്ചായത്തിലെ ആദ്യ 14 ബൂത്തുകളിലെ വോട്ട് ആദ്യം എണ്ണും. രാവിലെ എട്ട് മണി മുതലാണ് വോട്ടെണ്ണല്‍ തുടങ്ങിയത്. 9 മണിയോടെ ഫലസൂചന കിട്ടും. പോസ്റ്റല്‍ വോട്ടുകളും സര്‍വീസ് വോട്ടുകളുമാണ് ആദ്യമെണ്ണുന്നത്. 15 പോസ്റ്റല്‍ വോട്ടുകളും 14 സര്‍വീസ് വോട്ടുകളുമാണുള്ളത്. ഇതു പൂര്‍ത്തിയായശേഷമായിരിക്കും വോട്ടിങ് മെഷീനുകളിലെ വോട്ടുകള്‍ എണ്ണിത്തുടങ്ങുക. ഇതിനുശേഷം അഞ്ചു ബൂത്തുകളിലെ വിവി പാറ്റ് യന്ത്രങ്ങളിലെ സ്ലിപ്പുകളെണ്ണും. നറുക്കെടുപ്പിലൂടെയാകും എണ്ണാനുള്ള വിവി പാറ്റ് യന്ത്രങ്ങള്‍ തീരുമാനിക്കുക. 13 റൗണ്ടുകളായിട്ടാണ് വോട്ടെണ്ണുക.
പാലായില്‍ വോട്ടെണ്ണല്‍ തുടങ്ങി
By
September 27, 2019 8:26 am