Kerala

തൃശ്ശൂരില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന് വിവരം; പോലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി

 

തൃശ്ശൂര്‍: കടലില്‍ അജ്ഞാത ബോട്ട് കണ്ടുവെന്ന വിവരത്തെ തുടര്‍ന്ന് പോലീസും ഫിഷറീസ് വകുപ്പും തെരച്ചില്‍ നടത്തി. ശനിയാഴ്ച വൈകിട്ട് 7 മണിയോടെയാണ് പെരിഞ്ഞനം വാസ്‌കോ ബീച്ച് മുതല്‍ ബോട്ടുകള്‍ കണ്ടത്. കരയില്‍ നിന്നും 5 കിലോമീറ്റര്‍ ഉള്ളിലായിട്ടായിരുന്നു ബോട്ടുകള്‍. മത്സ്യത്തൊഴിലാളികള്‍ നല്‍കിയ വിവരത്തെ തുടര്‍ന്ന് കയ്പമംഗലം പോലീസും അഴീക്കോട് കോസ്റ്റല്‍ പൊലീസും തെരച്ചില്‍ നടത്തിയെങ്കിലും സംശയകരമായ ഒന്നും കണ്ടത്താനായില്ല.

ഫിഷറീസ് വകുപ്പിന്റെ ബോട്ട് തെരച്ചില്‍ നടത്തുന്നത് കണ്ട് ബോട്ടുകള്‍ വടക്ക് പടിഞ്ഞാറ് ഭാഗത്തേക്ക് നീങ്ങിയെന്ന് മത്സ്യത്തൊഴിലാളികള്‍ പറഞ്ഞു. രാത്രി പത്തര വരെ തെരച്ചില്‍ നടത്തിയെങ്കിലും ഫിഷറീസ് വകുപ്പിന്റെ ബോട്ടിന് അജ്ഞാത ബോട്ടുകളുടെ അടുത്തെത്താനായില്ല. 3 ബോട്ടില്‍ ഒരെണ്ണം ലൈറ്റ് ഓഫ് ചെയ്യുകയും പിന്നെ കാണാതാവുകയും ചെയ്‌തെന്ന് കടലോര ജാഗ്രത സമിതി പ്രവര്‍ത്തകര്‍ പറഞ്ഞു. തീവ്രവാദികള്‍ എത്തിയേക്കുമെന്ന ഭീഷണി നില നില്‍ക്കുന്നതിനാല്‍ കനത്ത ജാഗ്രതയിലാണ് തീരദേശം.

Click to comment

Leave a Reply

Your email address will not be published. Required fields are marked *

Keralavisiontv.com is a 24X7 news, entertainment website under KCBL.

Copyright © 2022 KCBL. Developed by Team Aloha

To Top